ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരുവിനു 11 റൺസിനെ വിജയം. ഇതോടെ ഈ വർഷത്തെ ഐപിഎലിൽ നിന്ന് രാജസ്ഥാൻ റോയൽസ് ഔദ്യോഗീകമായി പുറത്തായി. 6 മാസരങ്ങളിൽ നിന്നായി 6 വിജയങ്ങൾ നേടിയാൽ മാത്രമായിരുന്നു രാജസ്ഥാന് പ്ലെ ഓഫിലേക്ക് കടക്കാൻ സാധികുമായിരുന്നത്. എന്നാൽ ഇന്നലെ വീണ്ടും തോൽവി ഏറ്റുവാങ്ങിയതിലൂടെ രാജസ്ഥാൻ പുറത്തായി.
സഞ്ജു സാംസന്റെ അഭാവത്തിൽ ടീമിനെ നയിച്ചത് റിയാൻ പരാഗയിരുന്നു. ഒരു മത്സരം മാത്രമേ താരത്തിന്റെ കീഴിൽ ടീമിന് വിജയിക്കാൻ സാധിച്ചിരുന്നുള്ളു. പരിക്ക് പറ്റിയ സഞ്ജുവിന്റെ അഭാവം ടീമിനെ നന്നായി ബാധിച്ചിരുന്നു. ദ്രുവ് ജുറൽ, ഷിംറോൺ ഹെട്മയർ എന്നി താരങ്ങൾക്ക് നേരെയാണ് പ്രധാനമായും വിമർശനങ്ങൾ ഉയരുന്നത്. വിജയിപ്പിക്കാൻ സാധികുമായിരുന്ന പല മത്സരങ്ങളും താരങ്ങൾ നിന്ന് തുഴഞ്ഞ് തോൽപിച്ചു.
ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാന് വേണ്ടി ഓപണർ യശ്വസി ജയ്‌സ്വാളും മധ്യനിരയിൽ ധ്രുവ് ജുറലും മികച്ച കളി പുറത്തെടുത്തു. ജയ്‌സ്വാൾ 19 പന്തിൽ മൂന്ന് സിക്‌സറും ഏഴ് ഫോറുകളും അടക്കം 49 റൺസ് നേടി പുറത്തായി. ജുറൽ 34 പന്തിൽ 47 റൺസ് നേടി.
കോഹ്‌ലി 42 പന്തിൽ രണ്ട് സിക്‌സറും എട്ട് ഫോറും അടക്കം 70 റൺസ് നേടിയപ്പോൾ പടിക്കൽ 27 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറും അടക്കം 50 റൺസ് നേടി. ഇവരുടെ ബലത്തിലാണ് ആർസിബി 205ലെത്തിയത്. ഇന്നലെ വിജയിച്ചതിലൂടെ ഐപിഎൽ പോയിന്റ് പട്ടികയിൽ 12 പോയിന്റോടെ മൂന്നാം സ്ഥാനത്ത് മുന്നേറാൻ ആർസിബിക്ക് സാധിച്ചു.