നിന്റെ അജണ്ടകൾ ഒക്കെ കൈയിൽ തന്നെ വെയ്ക്കുക, രാഹുലിനെ വിമർശിക്കാൻ നിനക്ക് അധികാരം ഇല്ല; രാഹുലിന്റെ പകുതി കഴിവ് അവന്മാർക്ക് ഇല്ല; തമ്മിൽതല്ലി പ്രസാദും ചോപ്രയും

കെ എൽ രാഹുലിന്റെ മോശം ഫോം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മാത്രമല്ല ചില മുൻ ക്രിക്കറ്റ് താരങ്ങൾക്കും തലവേദനയായിട്ടുണ്ട്. വെങ്കിടേഷ് പ്രസാദിനെയും ആകാശ് ചോപ്രയെയും പോലുള്ളവർ സംവാദത്തിന്റെ രണ്ടറ്റത്തായിട്ടാണ് നിൽക്കുന്നത്. മുൻ ഓപ്പണിംഗ് ബാറ്ററെ ടീമിൽ നിന്ന് പുറത്താക്കണമെന്ന് വെങ്കിടേഷ് പ്രസാദ് ആവശ്യപ്പെട്ടപ്പോൾ ചോപ്ര രാഹുലിന് ഇനിയും അവസരം നല്കണം എന്നാണ് പറയുന്നത് . ഈ വിഷയത്തിൽ പ്രസാദും ചോപ്രയും ട്വിറ്ററിൽ കൊമ്പുകോർത്തിരുന്നു. ഒരു പടി മുന്നോട്ട് പോയി, പ്രസാദിന്റെ വിമർശനത്തെ പരിഹസിച്ച് ആകാശ് ചോപ്ര തന്റെ യുട്യൂബ് ചാനലിൽ വിശദമായ വീഡിയോ പോസ്റ്റ് ചെയ്തു. രാഹുലിന് മുകളിൽ ഗിൽ വരണം എന്ന അഭിപ്രായമാണ് പ്രസാദ് ആദ്യം മുതൽ ഉന്നയിക്കുന്നത്.

“അദ്ദേഹം (പ്രസാദ്) ശുഭ്മാന്റെ ഇന്ത്യയിലെ നമ്പറുകളെക്കുറിച്ച് എഴുതിയിട്ടില്ല. നിങ്ങൾ ശരാശരി നോക്കിയാൽ , അതിൽ അദ്ദേഹത്തിന്റെ ശരാശരി 26.3 ആണ്. നിങ്ങൾ ശുഭ്‌മാൻ ഗില്ലിനെ ശരാശരി ഉപയോഗിച്ച് വിലയിരുത്തരുതെന്നാണ് ഞാൻ പറയുന്നത്. അവൻ അവൻ ഒരു നല്ല കളിക്കാരനാണ്, , എന്നാൽ മറ്റുള്ളവർക്കും അതേ അളവുകോൽ ഉപയോഗിക്കുക.

“അദ്ദേഹം(ഗിൽ) 14 വിദേശ ഇന്നിംഗ്‌സുകൾ കാണിച്ചു, അതിൽ 37 ശരാശരിയുണ്ട്, അതിൽ അദ്ദേഹം(പ്രസാദ്) സൗകര്യപൂർവ്വം SENA രാജ്യങ്ങളെക്കുറിച്ച് സംസാരിച്ചില്ല. നമ്മൾ SENA മാത്രം കണ്ടാൽ, അവന്റെ നമ്പറുകളും അത്ര മികച്ചതായിരിക്കില്ല. കാരണം അവന്റെ എവേ ഇന്നിങ്സിൽ മികച്ചത് പിറന്നത് ബംഗ്ലാദേശിനെതിരെയാണ്. ചോപ്ര ഒരു വീഡിയോയിൽ പറഞ്ഞു.

ട്വിറ്ററിൽ മറ്റ് ചില കളിക്കാരുമായി കെഎൽ രാഹുലിന്റെ സ്റ്റാറ്റിസ്റ്റിക്കൽ താരതമ്യങ്ങൾ ചെയ്യുമ്പോൾ പ്രസാദ് കുറച്ച് പേരുകൾ എടുത്തുകാണിച്ചു. ശിഖർ ധവാൻ, മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, അജിങ്ക്യ രഹാനെ തുടങ്ങിയവരെ രാഹുലിനേക്കാൾ മികച്ച റെക്കോർഡുകളുള്ള കളിക്കാരായി മുൻ ഇന്ത്യൻ പേസർ തിരഞ്ഞെടുത്തിരുന്നു. എന്നാൽ രാഹുലിന് മുകളിൽ അല്ല മായങ്കിന്റെയും ധവാന്റെയും കണക്കുകൾ എന്നും താരതമ്യം ചെയ്യുമ്പോൾ ഇരുവരുടെയും വിദേശ രാജ്യത്തുള്ള ശരാശരി രാഹുലിനേക്കാൾ കുറവാണെന്നും ചോപ്ര പറയുന്നു.

വീഡിയോയുടെ അവസാനം, ചോപ്ര പ്രസാദിനോട് ശാന്തനായിരിക്കാനും കണക്കുകൾ അതിന്റെ രീതിയിൽ കണ്ട് സംസാരിക്കാനും പറയുന്നു.

“കെ എൽ രാഹുൽ രോഹിത് ശർമ്മയെപ്പോലെയാകുമെന്ന് ഞാൻ പറയുന്നില്ല, പക്ഷേ ശാന്തത പാലിക്കാൻ ഞാൻ നിങ്ങളോട് വിനീതമായി അഭ്യർത്ഥിക്കുന്നു. എന്തെങ്കിലും അജണ്ടകൾ ഉണ്ടെങ്കിൽ, അവ ചവിട്ടിമെതിക്കരുത്. നിങ്ങളുടെ ചിന്തകൾക്ക് യോജിച്ചവയല്ല, യഥാർത്ഥത്തിൽ ഉള്ള സംഖ്യകളെക്കുറിച്ചാണ് സംസാരിക്കുക.” ചോപ്ര ഊന്നിപ്പറഞ്ഞു

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ