പണ്ട് കോഹ്‌ലിയും ബാബറും ഒരുപോലെ ആയിരുന്നു, ഇപ്പോൾ കോഹ്‌ലിയും ഞങ്ങളുടെ ഹസൻ അലിയും ഒരുപോലെയാണ്; കോഹ്‌ലിയെ പുച്ഛിച്ച് ഹഫീസ്

വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ മികച്ച പ്രകടനമാണ് ടീം ഇന്ത്യ പുറത്തെടുത്തത്. ശിഖർ ധവാന്റെ നേതൃത്വത്തിൽ വിൻഡീസിനെതിരായ ഏകദിന പരമ്പര 3-0ന് സ്വന്തമാക്കിയപ്പോൾ, രോഹിത് ശർമ്മ നേതൃസ്ഥാനത്ത് തിരിച്ചെത്തി, നിലവിൽ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ ടീം 3-1ന് മുന്നിലാണ്. ടി20യിൽ നിരവധി താരങ്ങൾ ടീമിലേക്ക് മടങ്ങിയെങ്കിലും വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ കളിക്കാർക്ക് അധിക വിശ്രമം അനുവദിച്ചു.

കഴിഞ്ഞ കുറച്ച് മാസങ്ങളായികോഹ്‌ലി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മാസത്തെ ഇംഗ്ലണ്ട് പര്യടനത്തിൽ, എല്ലാ ഫോർമാറ്റുകളിലും ആറ് ഇന്നിംഗ്‌സുകളിൽ 20 റൺസ് കടക്കുന്നതിൽ കോഹ്‌ലി പരാജയപ്പെട്ടു, ഇത് അദ്ദേഹത്തിന്റെ നീണ്ട പോരാട്ടങ്ങളിൽ ആശങ്ക ഉയർത്തി. എന്നിരുന്നാലും, കോഹ്‌ലി വളരെയധികം “മാനസിക സമ്മർദ്ദം” എടുത്തിരുന്നുവെന്നും മികച്ച നിലയിലേക്ക് തിരിച്ചെത്താൻ ഒരു ഇടവേള ആവശ്യമാണെന്നും മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് പറഞ്ഞു. നേരത്തെ, ഹസൻ അലി കടുത്ത മാനസിക സമ്മർദ്ദത്തിന് വിധേയനായതിനാൽ വളരെക്കാലം മുമ്പ് വിശ്രമം നൽകേണ്ടതായിരുന്നുവെന്ന് ഇതേ ഷോയിൽ ഹഫീസ് പറഞ്ഞിരുന്നു.

“കഴിഞ്ഞ 10 വർഷത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിരാട് കോലി. അവനും ഇതേ പ്രശ്നം നേരിടുന്നുണ്ടെന്ന് ഞാൻ കരുതുന്നു.. മാനസിക സമ്മർദ്ദം കൂടുതലായതിനാൽ അദ്ദേഹത്തിന് ഒരു ഇടവേള ആവശ്യമായിരുന്നു. ഈ പരമ്പരയിൽ വിരാടിന് വിശ്രമം നൽകാനുള്ള അവരുടെ തീരുമാനം അദ്ദേഹത്തിന് ഏറ്റവും നല്ലതാണ് , ”ഡോണിൽ ഹഫീസ് പറഞ്ഞു.

മുൻ ഇന്ത്യൻ ക്യാപ്റ്റനെ കുറിച്ച് കൂടുതൽ സംസാരിച്ച ഹഫീസ്, കഴിഞ്ഞ 2-3 വർഷത്തിനിടയിൽ കോഹ്‌ലിയുടെ “ഇമ്പാക്ട് ” നഷ്ടപ്പെട്ടുവെന്നും 2021 ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ തന്റെ അർദ്ധ സെഞ്ച്വറി “മികച്ചതല്ലായിരുന്നു ” എന്നും ഹഫീസ് പറഞ്ഞു.

“വിരാട് കോഹ്‌ലി ഒരു ഇംപാക്ട് പ്ലെയറാണെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ 2-3 വർഷങ്ങളിൽ, ആ ഇമ്പാക്ട് ഉണ്ടായിരുന്നില്ലെന്ന് ഞങ്ങൾ കണ്ടു. കഴിഞ്ഞ വർഷം ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ അദ്ദേഹം അർദ്ധ സെഞ്ച്വറി നേടിയപ്പോഴും, അതുകൊണ്ട് ഗുണം ഉണ്ടായില്ല. ഗുണം ഇല്ലെങ്കിൽ എത്ര അർദ്ധ സെഞ്ചുറി നേടിയിട്ട് എന്ത് കാര്യം ഹഫീസ് പറഞ്ഞു.

“ഓരോ കളിക്കാരനും ഒരു ഇടവേള ആവശ്യമാണ്. ഇന്ത്യൻ ബോർഡ് നല്ല തീരുമാനമെടുത്തു. ഒരു ഇംപാക്ട് പ്ലെയറാകാൻ ഈ ഇടവേള അവനെ സഹായിക്കും.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍