ഒരു ദിവസം അവന്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കും: വിക്രം റാത്തൂര്‍

സിംബാബ്വെ പര്യടനത്തിനിടെ ഇന്ത്യന്‍ ടീമിനെ നയിച്ചത് ശുഭ്മാന്‍ ഗില്‍ ആയിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെയും ഇന്ത്യന്‍ ഓപ്പണര്‍ നയിക്കുന്നു. പ്രതീക്ഷിച്ച പേരുകള്‍ മറികടന്ന് ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയുടെ വൈസ് ക്യാപ്റ്റനായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ മുന്‍ ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍ പറയുന്നതനുസരിച്ച്, ഗില്‍ ഉടന്‍ തന്നെ മൂന്ന് ഫോര്‍മാറ്റുകളിലും ഇന്ത്യയെ നയിക്കും.

ഗുജറാത്ത് ടൈറ്റന്‍സിലും സിംബാബ്വെയിലും അവന്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇപ്പോള്‍ വൈസ് ക്യാപ്റ്റന്‍ പദവിയില്‍, ബിസിസിഐ അദ്ദേഹത്തിന് അധിക ഉത്തരവാദിത്തം നല്‍കിയിട്ടുണ്ട്. ഈ റോളില്‍ അദ്ദേഹം അഭിവൃദ്ധി പ്രാപിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്- റാത്തൂര്‍ പറഞ്ഞു.

വിരാട്, രോഹിത് എന്നിവരില്‍നിന്ന് മികച്ച പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍സിയാണെന്ന് എനിക്ക് തോന്നുന്നു. അത് ശുഭ്മാനിലും പ്രവര്‍ത്തിക്കുമെന്ന് എനിക്ക് തോന്നുന്നു. അദ്ദേഹം ഇതുവരെ ക്യാപ്റ്റനല്ലെങ്കിലും, ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍ ഉള്ളത് അവനില്‍ നിന്നും മികച്ചത് പുറത്തെടുക്കും.

നിങ്ങള്‍ ആ റോളില്‍ ആയിരിക്കുമ്പോള്‍, മറ്റുള്ളവരെ നയിക്കുമ്പോള്‍, അത് നിങ്ങള്‍ക്ക് ഒരു അധിക ഉത്തരവാദിത്തം നല്‍കുന്നു. ഇത് ശുഭ്മാനെപ്പോലെയുള്ള ഒരു ചെറിയ കുട്ടിക്ക് മികച്ചതാണെന്ന് ഞാന്‍ കരുതുന്നു. ഒരു ദിവസം മൂന്ന് ഫോര്‍മാറ്റുകളിലും അവന്‍ ഇന്ത്യയെ നയിച്ചേക്കാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read more