ഒരു നാൾ ഞാനും പന്തിനെ പോലെ...ലോകകപ്പിൽ ഋഷഭ് പന്ത് അടിച്ച തകർപ്പൻ സിക്സ് ആവർത്തിച്ച് ഉർവശി റൗട്ടേല; വീഡിയോ വൈറൽ

2024ലെ ഐസിസി ടി20 ലോകകപ്പിൽ അയർലൻഡിനെതിരെ ഋഷഭ് പന്തിൻ്റെ മാച്ച് വിന്നിംഗ് സിക്‌സ് ഉർവ്വശി റൗട്ടേല എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുനഃരാവിഷ്കരിച്ചിരിക്കുകയാണ്. വിഡിയോയിൽ പന്തിന് പകരം ഉർവശി റൗട്ടേല സാങ്കേതിക വിദ്യയുടെ സഹായത്തിൽ ഒരു ക്രിക്കറ്റർ ആയി സിക്സ് അടിക്കുന്നത് കാണാൻ സാധിക്കും.

പന്ത് ആ പോരാട്ടത്തിൽ 26 പന്തിൽ രണ്ട് സിക്സും മൂന്ന് ഫോറും സഹിതം 36 റൺസുമായി പുറത്താകാതെ നിന്നു. മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചു. ഓഗസ്റ്റ് 10 ന് ബോളിവുഡ് നടി പങ്കിട്ട ക്ലിപ്പിൽ, അവർ ഓറഞ്ച് വസ്ത്രം ധരിച്ചാണ് നിൽക്കുന്നത്. വീഡിയോ സൃഷ്ടിക്കാൻ എഐ ഉപയോഗിച്ചു.

റൗട്ടേലയും പന്തും തമ്മിൽ 2018-ൽ ബന്ധമുണ്ടെന്ന് കിംവദന്തികൾ പരന്നിരുന്നു. എന്നിരുന്നാലും, ഇരുവരും ആ ബന്ധം മുന്നോട്ട് പോയില്ല. അവർ പരസ്പരം വാട്ട്‌സ്ആപ്പിൽ ബ്ലോക്ക് ചെയ്തു. 2019ൽ പന്ത് തൻ്റെ കാമുകി ഇഷ നേഗിയോടൊപ്പമുള്ള ഒരു ചിത്രം പങ്കിട്ടു. 2022ൽ ഉർവശി വിവാദങ്ങൾക്ക് എല്ലാം പന്തിനോട് മാപ്പ് പറഞ്ഞു.

അതേസമയം ശ്രീലങ്കൻ പര്യടനത്തിനിടെയാണ് ഋഷഭ് പന്ത് അവസാനമായി കളിച്ചത്. ആദ്യ ടി20യിൽ 33 പന്തിൽ 49 റൺസാണ് അദ്ദേഹം നേടിയത്. മത്സരത്തിൽ 43 റൺസിന് സന്ദർശകർ വിജയിച്ചു. എന്നിരുന്നാലും ഏകദിന പരമ്പരയിൽ താരം നിരാശപെടുത്തിയിരുന്നു.

സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരായ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലാണ് പന്ത് അടുത്തതായി കളിക്കുക.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ