ഒന്ന് ലസിത് മലിംഗയാകാൻ നോക്കിയതാ, പണി മേടിച്ച് റിയാൻ പരാഗ്; വീഡിയോ വൈറൽ

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ഇന്ത്യൻ ഓൾറൗണ്ടർ റിയാൻ പരാഗ് എറിഞ്ഞ വിചിത്ര നോബോൾ ഇപ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചാവിഷയം ആകുകയാണ്. ടി20 ഐ ടീമിൽ ഇന്ത്യ ഭാവിയിൽ പ്രതീക്ഷയർപ്പിക്കുന്ന താരങ്ങളിൽ പ്രധാനിയാണ് റിയാൻ പരാഗ്. വമ്പനടികൾക്ക് വമ്പനടിയും ബോളിങ്ങിന് അതും ഫീൽഡിങ്ങിലും അസാദ്യ മികവും ചേരുമ്പോൾ പരാഗ് ശരിക്കുമൊരു കംപ്ലീറ്റ് പാക്കേജ് ആകുന്നു.

തങ്ങൾ ഉയർത്തിയ 221 റൺ പ്രതിരോധിക്കുന്നതിനിടെ സൂര്യകുമാർ യാദവ് 11-ാം ഓവർ എറിയാൻ പരാഗിനെ ചുമതലപ്പെടുത്തി. മഹമ്മദുല്ല ആദ്യ പന്തിൽ തന്നർ താരത്തെ സിക്സർ പറത്തി. മഹമ്മദുള്ള തന്നെ ടാർഗറ്റ് ചെയ്യാൻ സാധ്യതുണ്ടെന്ന് മനസിലാക്കിയ താരം പരീക്ഷണങ്ങൾക്ക് ശ്രമിച്ചു. ഓവറിന്റെ നാലാം പന്തിൽ വ്യത്യസ്തമായ ഒന്ന് ചെയ്തു.

അദ്ദേഹം ലസിത് മലിംഗ എറിയുന്ന തരത്തിലുള്ള ഒരു പന്ത് എറിയാനാണ് ശ്രമിച്ചത്. പക്ഷേ അദ്ദേഹത്തിൻ്റെ പിൻ കാൽ പുല്ലിൽ പതിച്ചപ്പോൾ ഓൺ ഫീൽഡ് അമ്പയർ ടി വി അമ്പയർക്ക് തീരുമാനം വിട്ടു. അതോടെ ബാക് ഫൂട്ട് നോ ബോളായി മാറുകയും ചെയ്തു.” പല നോ ബോളുകൾ കണ്ടിട്ടുണ്ട്” എന്നാൽ ഇതുപോലെ ഒന്ന് ഇതാദ്യമാണ് എന്നൊക്കെയാണ് ആളുകൾ പറഞ്ഞ അഭിപ്രായം.

മത്സരത്തിൽ ഒരു വിക്കറ്റും 15 റൺസും എടുത്ത പരാഗ് തിളങ്ങുകയും ചെയ്തു. അതെ സമയം മത്സരത്തിൽ ബംഗ്ളാദേശിനെതിരെ നടന്ന രണ്ടാം ടി-20 മത്സരത്തിൽ 86 റൺസിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര ഇന്ത്യ 2-0 ത്തിന് നേടി. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും പൂർണ അധിപത്യമായിരുന്നു ഇന്ത്യ ഇന്ന് കളിക്കളത്തിൽ നടത്തിയത്. ബോളിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി വരുൺ ചക്രവർത്തി നാല് ഓവറിൽ 19 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി. മായങ്ക് യാദവ് നാല് ഓവറിൽ 30 റൺസ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി. നിതീഷ് കുമാർ നാല് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

കൂടാതെ അഭിഷേക് ശർമ്മ, റിയാൻ പരാഗ്, വാഷിംഗ്‌ടൺ സുന്ദർ, അർശ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റുകൾ വീതവും സ്വന്തമാക്കി. ബംഗ്ലാദേശിന് വേണ്ടി മുഹമ്മദുള്ള മാത്രമാണ് മികച്ച പ്രകടനം നടത്തിയത്. താരം 39 പന്തുകളിൽ 41 റൺസ് നേടി. കൂടാതെ പർവേസ് ഹൊസൈൻ 12 പന്തിൽ 16 റൺസും, ലിറ്റർ ദാസ് 11 പന്തിൽ 14 റൺസും, നജ്മുൽ ഷാന്റോ 7 പന്തിൽ 11 റൺസും, മെഹന്ദി ഹസൻ 16 പന്തിൽ 16 റൺസും മാത്രമാണ് നേടിയത്. ബോളിങ്ങിൽ റിഷാദ് ഹൊസൈൻ മൂന്നു വിക്കറ്റുകളും, ടാസ്കിൻ അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, തൻസീം ഹസൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും നേടി.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍