ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

രാജസ്ഥാന്‍ റോയല്‍സ് പേസ് നിരയുടെ കുന്തമുനയായ സന്ദീപ് ശര്‍മയെ പ്രശംസിച്ച് പാകിസ്താന്‍ ഇതിഹാസം വസീം അക്രം. സന്ദീപ് ശര്‍മ്മയെ 2012 ലെ അണ്ടര്‍ 19 ലോകകപ്പിലാണ് താന്‍ ശര്‍മ്മയെ ആദ്യമായി കണ്ടതെന്ന് വെളിപ്പെടുത്തി വസീം അക്രം ഡെത്ത് ഓവറുകളില്‍ അതി ഗംഭീരമായിട്ടാണ് താരം ബോള്‍ കൈകാര്യം ചെയ്യുന്നതെന്നും പ്രശംസിച്ചു.

2012ലെ അണ്ടര്‍ 19 ലോകകപ്പിന്റെ സമയത്താണ് ഞാന്‍ സന്ദീപിനെ ആദ്യമായി കണ്ടത്. ബൂമറാങ് പോലെയാണ് അവന്‍ ബോള്‍ സ്വിങ് ചെയ്യിച്ചു കൊണ്ടിരുന്നത്. സന്ദീപ് തീര്‍ച്ചയായും ഒരു അണ്ടര്‍ റേറ്റഡ് ക്രിക്കറ്ററാണ്.

അവസാനത്തെ മൂന്നോവറുകള്‍ ബോള്‍ ചെയ്യുന്നയാള്‍ സ്പെഷ്യലിസ്റ്റായിരിക്കണമെന്നു ഞാന്‍ നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ലോകത്തില്‍ ഈ കഴിവുകള്‍ ഒത്തുചേര്‍ന്ന വളരെ കുറച്ചു ബോളര്‍മാര്‍ മാത്രമേയുള്ളൂ. സന്ദീപ് ഇവരില്‍ ഒരാളാണ്.

ഐപിഎല്ലില്‍ ഞാന്‍ നേരത്തേ കമന്റേറ്റായി പ്രവര്‍ത്തിച്ചിരുന്ന സമയത്തു പല താരങ്ങളും എന്നെ സമീപിക്കുകയും ഉപദേശങ്ങള്‍ തേടുകയും ചെയ്യാറുണ്ടായിരുന്നു. അക്കൂട്ടത്തില്‍ സന്ദീപുമുണ്ടായിരുന്നു. ബോള്‍ സ്വിംഗ് ചെയ്യിക്കുന്നതിനെ കുറിച്ചെല്ലാം അവന്‍ എന്നോടു ചോദിക്കാറുണ്ടായിരുന്നു.

ഞാന്‍ അവനു നല്‍കിയിരുന്ന ഉപദേശം സ്വന്തം കഴിവുകളെ പിന്തുണയ്ക്കണമെന്നും വിക്കറ്റുകളെടുക്കുന്നതില്‍ ശ്രദ്ധിക്കണമെന്നുമായിരുന്നു. ഇപ്പോള്‍ സന്ദീപ് സ്ലോ ബൗണ്‍സറുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കൂടാതെ ഓഫ് സ്റ്റംപിനു പുറത്തുള്ള യോര്‍ക്കറുകളും അവന്‍ വളര്‍ത്തിയെടുത്തു- അക്രം കൂട്ടിച്ചേര്‍ത്തു.

Latest Stories

'പാലക്കാട്' ഇടത് സരിൻ തന്നെ; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

നിജ്ജറുടെ വധത്തില്‍ ഇന്ത്യയ്ക്കെതിരേ തെളിവുകളില്ല; വിവരം അറിഞ്ഞത് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍; ആരോപണങ്ങളില്‍ മലക്കം മറിഞ്ഞ് കനേഡിയന്‍ പ്രധാനമന്ത്രി

വിവാദങ്ങൾക്ക് അവസാനം; കങ്കണയുടെ 'എമർജൻസി'ക്ക് സെൻസർ സർട്ടിഫിക്കറ്റ്

ദിവ്യശാസനയില്‍ ഒരു ആത്മഹത്യ

'ലൈംഗിക ബന്ധത്തിൽ ഏര്‍പ്പെടുന്നത് കുട്ടി കണ്ടാൽ പോക്‌സോ കുറ്റം'; ഉത്തരവുമായി ഹൈക്കോടതി

'ഞാന്‍ എത്ര കാലമായി മമ്മൂക്കയോട് ഈ കാര്യം പറയുന്നുണ്ട്..., കേള്‍ക്കണ്ടേ'; കേന്ദ്രമന്ത്രിയാകാന്‍ മമ്മൂട്ടിയെ ക്ഷണിച്ച സൂരേഷ് ഗോപി

ബലാത്സംഗ ആരോപണത്തിൽ അകപ്പെട്ട് കിലിയൻ എംബപ്പേ; പിന്തുണയുമായി റയൽ മാഡ്രിഡ് താരങ്ങൾ

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള