ഓസ്‌ട്രേലിയൻ പേസ് കുന്തമുനയായ മിച്ചൽ സ്റ്റാർക്ക് ബൗളർ പന്ത് എത്തിക്കുന്നതിന് മുമ്പ് നോൺ-സ്ട്രൈക്കേഴ്‌സ് എൻഡിൽ ക്രീസ് വിടുന്ന ബാറ്റർമാർക്കായി കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന് പറയുകയാണ്. ഈ കുറ്റത്തിന് ടീമിന്റെ ഒരു റൺസ് സ്കോർ ബോർഡിൽ നിന്ന് കുറയ്ക്കണമെന്ന് സ്റ്റാർക്ക് പറഞ്ഞു.
കഴിഞ്ഞയാഴ്ച മനുക ഓവലിൽ നടന്ന മൂന്നാം ടി20യിൽ ചിരവൈരികൾ കൊമ്പുകോർത്തപ്പോൾ ഇംഗ്ലണ്ട് ലിമിറ്റഡ് ഓവർ ക്യാപ്റ്റൻ ജോസ് ബട്ട്‌ലറെ നോൺ-സ്ട്രൈക്കേഴ്‌സ് എൻഡിൽ റണ്ണൗട്ട് ചെയ്യാൻ വിസമ്മതിച്ചതിന് ശേഷമാണ് സ്റ്റാർക്കിന്റെ പരാമർശങ്ങൾ. സ്റ്റാർക്ക് ബൗളിംഗ് തുടങ്ങുന്ന സമയം തന്നെ ബട്ട്ലർ ക്രീസ് വിടുന്നത് പതിവാക്കിയിരുന്നു, അപ്പോഴാണ് സ്റ്റാർക്ക് ഇനി മേലിൽ ഇത് ചെയ്യരുതെന്ന് ബട്ട്ലറോട് പറഞ്ഞത്’] “ഞാൻ ദീപ്തിയല്ല, പക്ഷേ ഞാൻ അത് ചെയ്തേക്കാം (റൺ ഔട്ട്)” എന്ന് പറഞ്ഞ് ബാറ്ററെ നേരിട്ടത്.
“ഫ്രണ്ട് ഫൂട്ട് നോ-ബോളുകൾക്കായി ക്യാമറകളുണ്ട്, എല്ലായ്‌പ്പോഴും [അന്താരാഷ്ട്ര ക്രിക്കറ്റിൽ] ഒരു ക്യാമറയുണ്ട്, ആരെങ്കിലും ലൈൻ നിരീക്ഷിക്കുന്നു”, ദി ഏജ്, ദി സിഡ്‌നി മോണിംഗ് ഹെറാൾഡ് എന്നിവയോട് സംസാരിക്കവെ സ്റ്റാർക്ക് പറഞ്ഞു. “എല്ലാ തവണയും ബാറ്റർ ക്രീസ് വിടുമ്പോൾ ഫ്രണ്ട് ഫൂട്ട് ഇറങ്ങുന്നതിന് മുമ്പ് അവരുടെ ഒരു റൺസ് കുറക്കുക . ഓരോ രുന്നു പ്രധാനപെട്ടതാണലോ ടി20 യിൽ എല്ലായ്‌പ്പോഴും, ഒരു ബാറ്റർ ഇത്തരം പ്രവർത്തികൾ ചെയ്യുക വഴി അവരുടെ ടീമിന് 20 റൺസ് പോകുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കുക.”