'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയ കവാടത്തിലാണ് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 46 റണ്‍സില്‍ കൂടാരം കയറി. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ 3 വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ്.

ഈ സാഹചര്യത്തില്‍ ഏറ്റവും വലിയ വിമര്‍ശനം ഉയരുന്നത് നായകന്‍ രോഹിത് ശര്‍മക്കെതിരേയാണ്. ടോസ് നേടിയിട്ടും എന്തിനാണ് രോഹിത് ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തതെന്നാണ് പ്രധാനമായും ചോദ്യം ഉയരുന്നത്. ഇതിനോട് രണ്ടാം ദിവസത്തെ മത്സരത്തിന് ശേഷം രോഹിത് പ്രതികരിച്ചു.

‘ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം എന്റേതായതിനാല്‍ സ്‌കോര്‍ ബോര്‍ഡില്‍ 46 കാണുന്നത് ഏറെ വേദനിപ്പിക്കുന്നു. എന്നാല്‍ ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്,” രോഹിത് പറഞ്ഞു.

പിച്ച് വിലയിരുത്തിയതില്‍ തനിക്ക് തെറ്റ് പറ്റിയത് രോഹിത് തുറന്നു സമ്മതിച്ചു. ഫ്ളാറ്റ് പിച്ചായിരിക്കുമെന്നാണ് രോഹിത് കരുതിയത്. എന്നാലത് തെറ്റി. ഇന്ത്യയുടെ അഞ്ച് ബാറ്റ്സ്മാന്‍മാരാണ് ഡെക്കിന് പുറത്തായത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യ ഇത്രയും കുറഞ്ഞ സ്‌കോറിന് നാട്ടില്‍ ഓള്‍ഔട്ടാകുന്നത്.

Latest Stories

അവന്റെ കാര്യത്തിൽ ഒരു റിസ്‌ക്കിനും ഞങ്ങൾ തയാറല്ല, അദ്ദേഹത്തിനും പേടിയുണ്ട്; കടുപ്പമേറിയ തീരുമാനത്തിന് പിന്നിലെ കാരണം പറഞ്ഞ് രോഹിത് ശർമ്മ

'എന്‍ഒസി വൈകിപ്പിച്ചിട്ടില്ല, ഫയൽ തീർപ്പാക്കിയത് ഒൻപത് ദിവസം കൊണ്ട്'; നവീൻ ബാബുവിന് വീഴ്ചയുണ്ടായില്ലെന്ന് കളക്ടറുടെ റിപ്പോർട്ട്

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു