IPL 2025: ധോണിക്ക് വേണ്ടി മാത്രം ഒരു നിയമം, ഇതാണ് പവർ അയാളുടെ റേഞ്ച് വേറെ ലെവൽ; ചെന്നൈ ആരാധകർക്ക് ആവേശമായി പുതിയ റൂൾ

ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ന് വെറും 4 കോടി രൂപയ്ക്ക് മുൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിലനിർത്താൻ ചെന്നൈ സൂപ്പർ കിംഗ്‌സിന് (CSK) അവസരം. ബെംഗളൂരുവിൽ നടന്ന ഐപിഎൽ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം, ആറ് കളിക്കാരെ വീതം നിലനിർത്താൻ ഫ്രാഞ്ചൈസികളെ അനുവദിക്കാൻ ബിസിസിഐ തീരുമാനിച്ചു. അതിൽ ഒരാൾ അൺക്യാപ്ഡ് താരമാകും.

അഞ്ച് വർഷം മുമ്പ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരങ്ങളെ അൺക്യാപ്ഡ് ക്രിക്കറ്റർമാരായി നിലനിർത്താൻ ടീമുകളെ അനുവദിക്കുന്ന നിയമം തിരികെ കൊണ്ടുവരാനും ബിസിസിഐ സമ്മതിച്ചു. 2022 ലെ മെഗാ ലേലത്തിൽ, ചെന്നൈ 12 കോടി രൂപയ്ക്ക് ധോണിയെ അവരുടെ രണ്ടാം കളിക്കാരനായിട്ടാണ് നിലനിർത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ മാത്രമാണ് ധോണി കളിക്കുന്നത്.

വെറ്ററൻ വിക്കറ്റ് കീപ്പർ ബാറ്ററെ അൺക്യാപ്ഡ് കളിക്കാരനായി നിലനിർത്താൻ സിഎസ്‌കെ തീരുമാനിച്ചാൽ, ധോണിക്ക് നാല് കോടി രൂപ ലഭിക്കും. ഈ നിയമം 2008-ൽ അവതരിപ്പിച്ചെങ്കിലും ടൂർണമെൻ്റിൽ ഒരു ഫ്രാഞ്ചൈസിയും ഇത് ഉപയോഗിക്കാത്തതിനെത്തുടർന്ന് 2021-ൽ അത് ഒഴിവാക്കി.

അതേസമയം, പുതിയ നിലനിർത്തൽ നിയമങ്ങൾ അറിയുന്നതിന് മുമ്പ് 18-ാം സീസണിൽ തൻ്റെ പങ്കാളിത്തം സ്ഥിരീകരിക്കാൻ ധോണി വിസമ്മതിച്ചിരുന്നു. കഴിഞ്ഞ സീസണിൽ പരിക്കേറ്റെങ്കിലും ധോണി ഒരു മത്സരം പോലും കളിച്ചിരുന്നില്ല. വർഷങ്ങളായി ചെന്നൈ സൂപ്പർ കിങ്‌സ് നായകൻ ആയിരുന്ന ധോണി കഴിഞ്ഞ സീസണിൽ നായക സ്ഥാനം ഋതുരാജിന് കൈമാറിയിരുന്നു.

Latest Stories

നേതാക്കാള്‍ വര്‍ഗീയ ശക്തികളോടടുക്കുന്നത് തിരിച്ചറിയാനാകുന്നില്ല; തുടർഭരണം സംഘടനാ ദൗർബല്യമുണ്ടാക്കി, സിപിഐഎം ജില്ലാ സമ്മേളനത്തിൽ വിമര്‍ശനം

എംടി വാസുദേവൻനായരുടെ ആരോ​ഗ്യ സ്ഥിതിയിൽ മാറ്റമില്ല; നേരിയ പുരോ​ഗതി

മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം; വി ഡി സതീശന്‍ അഹങ്കാരിയായ നേതാവെന്ന് വെള്ളാപ്പള്ളി നടേശന്‍

മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും; പ്രവര്‍ത്തകരുടെ വിമാരം മാനിക്കുന്നു; മഹാവികാസ് അഘാഡി സഖ്യം തള്ളി സഞ്ജയ് റാവുത്ത്

'എനിക്കും ആ പ്രായത്തിൽ ഒരു കുട്ടിയുണ്ട്; അച്ഛൻ്റെ വികാരം എനിക്ക് മനസിലാകില്ലേ?'; അല്ലു അർജുൻ

ഫ്രാന്‍സിസ് മാര്‍പാപ്പ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കും; ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്ന് മാര്‍പാപ്പായുടെ വിദേശ യാത്രകളുടെ ചുമതലകള്‍ക്ക് വഹിക്കുന്ന കര്‍ദിനാള്‍ കൂവക്കാട്ട്

വയനാട് പുനരധിവാസം; ചർച്ച ചെയ്യാൻ ഇന്ന് പ്രത്യേക മന്ത്രിസഭാ യോ​ഗം

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും

മിസൈല്‍ വെടിവച്ചിടാന്‍ കഴിഞ്ഞില്ല; ഇസ്രയേലിനെ ആക്രമിച്ച് ഹൂതികള്‍; 14 പേര്‍ക്ക് പരിക്ക്

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി