104 പന്തിൽ 8 ബൗണ്ടറി മാത്രം, ഇത് പ്രമുഖന്റെ ദുരന്ത കണക്കുകൾ; ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ ഭാരം ഈ താരം തന്നെ

ചില അപകടങ്ങൾ സംഭവിക്കുന്നതിന് മുമ്പ് ചില സൂചനകൾ നമുക്ക് കിട്ടും, ആ സൂചന കാണുമ്പോൾ തന്നെ അത് ഒഴിവാക്കി കൂടുതൽ ശ്രദ്ധയോടെ മുന്നോട്ട് പോകാൻ നമുക്ക് പറ്റും. ഇനി അപകടം ഒന്നും വരില്ലെന്നേ, നമുക്ക് ഇതൊന്നും വിഷയമല്ല എന്ന മട്ടിൽ അതിനെ ശ്രദ്ധിക്കാതെ പോയാലോ- ചിലപ്പോൾ വലിയ പണി കിട്ടും. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് എടുക്കേണ്ട അവസ്ഥ പോലെ. അത്തരത്തിൽ ഇപ്പോൾ പരിഹരിച്ചാൽ വലിയ കുഴപ്പം ഒന്നും ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റുന്ന ഒരു പ്രശ്നം ഇന്ത്യക്കുണ്ട്. സംഭവം മറ്റൊന്നും അല്ല ഇന്ത്യൻ ഓൾ റൗണ്ടറുമാരായ ജഡേജയുടെ ഫോം സംബന്ധിച്ചാണ്.

രവീന്ദ്ര ജഡേജ ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറുമാരുടെ പട്ടിക എടുത്താൽ അതിൽ മുന്നിൽ ഉള്ള പേരാണ്. ബാറ്റിംഗിലും ബോളിങ്ങിലും ഫീൽഡിങ്ങിലും എല്ലാം ജഡേജ മികച്ചവനാണ് എന്നത് ഈ കാലഘട്ടത്തിൽ നമുക്ക് മനസ്സിലായിട്ടുണ്ട്. എന്നാൽ കുറച്ചുകാലങ്ങളായി ജഡേജ ബോളിങ്ങിൽ മികവ് പുലർത്തുന്നുണ്ടെങ്കിലും ബാറ്റിംഗിൽ അത്ര മികവ് കാണിക്കുന്നില്ല. താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന തരത്തിലുള്ള ഇമ്പാക്ട് ഇല്ലെന്ന് സാരം. അതെ സമയം യുവതാരം അക്‌സർ ആകട്ടെ ബാറ്റിങ്ങിലും ബോളിങ്ങിലും ഇമ്പാക്ട് ഉണ്ടാക്കുന്നു.

ഇന്നലത്തെ താരത്തിന്റെ പ്രകടനം ഒന്ന് നോക്കാം, ഇന്ത്യ സൂപ്പർ 8 മത്സരത്തിൽ അഫ്ഗാനിസ്ഥാൻ നേരിടുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഭേദപ്പെട്ട സ്കോറിലേക്ക് കുതിക്കുമ്പോൾ അവസാനം ഇറങ്ങിയ ജദേജയിൽ നിന്ന് പ്രതീക്ഷിച്ചത് ഫിനിഷിങ് ആയിരുന്നെങ്കിൽ അദ്ദേഹത്തിന് അത് സാധിച്ചില്ല. വെറും 7 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. എന്നാൽ അക്‌സർ ആകട്ടെ 6 പന്തിൽ 12 റൺസ് നേടി അവസാന ഓവറുതിയിൽ മികച്ച ആക്രമണം നടത്തി. മുമ്പ് പല മത്സരങ്ങളിലും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച താരത്തിന് ഇപ്പോൾ എന്താണ് പറ്റിയതെന്ന് ആരാധകർ ചോദിക്കുന്നു. ചെന്നൈ സൂപ്പർ കിങ്സിനായി ഇന്ത്യൻ പ്രീമിയർ ലീഗ് ഫൈനലിൽ കാണിച്ച ആ ഫിനിഷിങ് പാടവം എവിടെ പോയെന്നും ആരാധകർ ചോദിക്കുന്നു.

ബോളിങ്ങിൽ 3 ഓവറിൽ 20 റൺ വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയെങ്കിലും സ്പിന്നിനെ തുണയ്ക്കുന്ന ട്രാക്കിൽ അതൊരു മികച്ച പ്രകടനമായി വിലയിരുത്താൻ സാധിക്കില്ല. പണ്ട് ജഡേജയെ മഞ്ജരേക്കർ ബിറ്റ് ആൻഡ് പീസ് ക്രിക്കറ്റർ എന്നൊക്കെ വിളിച്ചപ്പോൾ ആരാധകർ അദ്ദേഹത്തെ ട്രോളിയിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജരേക്കർ പറയുന്നത് എത്രയോ ശരി ആയിരുന്നു എന്നും ആരാധകർ ഓർക്കുന്നു. “വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇന്ത്യയെ ഇപ്പോള്തഴും പ്രതിനിധികരിക്കുന്നത് തന്നെ ഭാഗ്യത്തെ കൊണ്ടാണ്, ഈ ഫോർമാറ്റിലെ ഏറ്റവും വലിയ ബാധ്യത! ” ഒരാൾ ട്വിറ്ററിൽ കുറിച്ചു. “2022 ന് ശേഷം 100 സ്ട്രൈക്ക് റേറ്റിൽ ജഡേജ കളിച്ചത് രണ്ടേ രണ്ട് ഇന്നിംഗ്സ് മാത്രമാണ് , ഇവനെ ആണോ ബെൻ സ്റ്റോക്ക്സ് ആയി താരതമ്യം ചെയ്യുന്നേ” ഉൾപ്പടെ നിരവധി ട്രോളുകൾ വരുന്നുണ്ട്.

Latest Stories

'വിരാട് കോലിക്കും രോഹിത്ത് ശർമയ്ക്കും എട്ടിന്റെ പണി കിട്ടാൻ സാധ്യത'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ പാകിസ്ഥാൻ താരം

വയനാട്ടിലെ ദുരന്തത്തിൽ ദുരിതാശ്വാസ നിധിയിലെ കണക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധമെന്ന് മുഖ്യമന്ത്രി; സർക്കാരിന്റെ പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഗൂഢമായ ആസൂത്രണം

'നിപ ബാധിച്ച മരിച്ചയാളുടെ റൂട്ട് മാപ് പുറത്തിറക്കി ആരോഗ്യ വകുപ്'; സമ്പർക്കമുളള സ്ഥലങ്ങൾ ഇവ

'ഞാൻ അജിത്ത് ഫാനാണ്, എന്നാൽ ഇത് സഹിക്കാനാവുന്നില്ല'; വിജയ് അഭിനയം അവസാനിപ്പിക്കുന്നതിൽ പ്രതികരിച്ച് നസ്രിയ

പ്രണയ ചിത്രവുമായി ബിജു മേനോനും, മേതിൽ ദേവികയും; “കഥ ഇന്നുവരെ” ടീസർ പുറത്ത്; ചിത്രം സെപ്റ്റംബർ 20ന് തിയേറ്ററുകളിലേക്ക്

കേജ്‌രിവാളിന്റെ തീരുമാനം അംഗീകരിച്ച് എ എ പി; രാജി നാളെ, പകരം ആര്?

'രാജാവിന്റെ വരവ് രാജകീയമായിട്ട് തന്നെ'; 47 ആം കിരീടം സ്വന്തമാക്കാൻ ഒരുങ്ങി ലയണൽ മെസി

സഞ്ജു സാംസൺ അടുത്ത മാർച്ച് വരെ ഇന്ത്യൻ ടീമിൽ കാണില്ല; വീണ്ടും തഴഞ്ഞ് ബിസിസിഐ

'വിരട്ടൽ സിപിഐഎമ്മിൽ മതി, ഇങ്ങോട്ട് വേണ്ട'; പി വി അൻവർ വെറും കടലാസ് പുലി, രൂക്ഷ വിമർശനവുമായി മുഹമ്മദ് ഷിയാസ്

സെമിയിൽ കൊറിയയെ പരാജയപ്പെടുത്തി ഇന്ത്യൻ ഹോക്കി ടീം ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയുടെ ഫൈനലിൽ