അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ധോണി

ഐപിഎല്‍ പുതിയ സീസണില്‍ തന്നെ സ്വന്തമാക്കാന്‍ നിരവധി ഫ്രഞ്ചസികള്‍ ശ്രമിച്ചതായി മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അല്ലാതെ മറ്റൊന്നിനെ കുറിച്ചും താ്ന്‍ ചിന്തിക്കുക പോലും ചെയ്തിട്ടില്ലെന്ന് ധോണി പറയുന്നു.

ടീമിന്റെ കഷ്ട സമയത്തും ഒപ്പം നിന്ന ആരാധകരെയും വിശ്വാസം അര്‍പ്പിച്ച താരങ്ങളെയും ധോണി പ്രകീര്‍ത്തിച്ചു. ചിലര്‍ തെറ്റ് ചെയ്തിട്ടുണ്ടാവാം എന്നാല്‍ താരങ്ങളെല്ലാം തന്നെ കുറ്റവിമുക്തരാണ് അതിനാല്‍ തന്നെ ചെന്നൈയുടെ ആരാധകര്‍ ഈ രണ്ട് വര്‍ഷ കാലയളവില്‍ വര്‍ദ്ധിക്കുകയാണ് ഉണ്ടായതെന്നും ധോണി പറഞ്ഞു.

ടീമിലേക്ക് ആര്‍ അശ്വിനെ തിരികൊണ്ട് വരുന്ന കാര്യവും ധോണി ആരാധകര്‍ ഉറപ്പ് നല്‍കി. എന്ത് വിലകൊടുത്തും അശ്വിനെ ടീമിലെത്തിക്കാന്‍ ശ്രമിക്കുമെന്ന് ധോണി പറയുന്നു.

തീര്‍ച്ചയായും അശ്വിനെ ടീമിലെത്തിക്കാന്‍ പരമാവധി ഞങ്ങള്‍ ശ്രമിക്കും, അദ്ദേഹം ഈ നാട്ടുകാരന്‍ കൂടിയാണ്. കൂടുതല്‍ താരങ്ങളെ ഇവിടെ നിന്ന് ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്” ധോണി പറഞ്ഞു.

നിലവില്‍ ധോണിയെ കൂടാതെ സുരേഷ് റെയ്നയേയും രവീന്ദ്ര ജഡേജയേയും ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയത്. മൂന്ന് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് നിലനിര്‍ത്താന്‍ സാധിക്കൂ എന്നതിനാല്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് ഉപയോഗിച്ച് ചെന്നെ സ്വദേശി കൂടിയായ അശ്വിനെ സ്വന്തമാക്കാന്‍ ചെന്നൈയ്ക്കായിരുന്നില്ല. ഇതില്‍ നിരാശരായ ആരാധകര്‍ക്കാണ് ധോണിയുടെ ഉറപ്പ്.

ബ്രണ്ടന്‍ മെക്കല്ലം, ഫാഫ് ഡു പ്ലെസിസ്, ഡ്വെയിന്‍ ബ്രാവോ തുടങ്ങിയ വിദേശതാരങ്ങളുണ്ട്, അവരില്‍ രണ്ടു പേരെ റൈറ്റ് ടു മാച്ച് കാര്‍ഡ് വെച്ച് സ്വന്തമാക്കുമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

അതെസമയം ചെന്നൈയുടെ പരിശീലകനായി സ്റ്റീഫണ്‍ ഫെളെമിംഗിനെയും ബാറ്റിംഗ് കോച്ചായിെൈ മക്ക് ഹസിയേയും നിയമിച്ചു. മുന്‍ തമിഴ്നാട് പേസ് ബൗളര്‍ ലക്ഷമിപതി ബാലാജിയാണ് ചെന്നെയുടെ ബൗളിംഗ് പരിശീലകന്‍.

Read more

ഐപിഎല്ലില്‍ ഏറ്റവും അധികം സ്ഥിരതയുളള ടീമെന്ന് വിലയിരുത്തപ്പെടുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് 2011ലും 12ലും കിരീടവും സ്വന്തമാക്കിയിരുന്നു. ധോണിയ്ക്ക് കീഴിലാണ് ചെന്നൈ ഇതുവരെ ഐപിഎല്‍ കളിച്ചത്.