തകര്‍പ്പന്‍ പ്രകടനവുമായി നമ്മുടെ മലയാളിപ്പയ്യന്‍ ; മുംബൈയക്ക് വേണ്ടി കൊയ്തത് മൂന്ന് വിക്കറ്റ്...!!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ തകര്‍പ്പന്‍ പ്രകടനവുമായി മലയാളിപ്പയ്യന്‍. മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് അറ്റാക്കില്‍ ശക്തമായ പേസ് ആക്രമണം നടത്തിയ ബേസില്‍ തമ്പി മൂന്ന് വിക്കറ്റെടുത്തു. ലൈനും ലെംഗ്തും മികച്ച രീതിയില്‍ കണ്ടെത്തിയ ബേസില്‍ ജസ്പ്രീത് ബുംറയെ വരെ മറികടക്കുന്ന പ്രകടനമാണ് നടത്തിയത്.

ഡല്‍ഹിയുടെ അപകടകാരിയായ ഓപ്പണര്‍ പൃഥ്വിഷായെ വീഴ്ത്തിക്കൊണ്ടാണ് ബേസില്‍ തുടങ്ങിയത്. 38 റണ്‍സ് എടുത്ത ഷായെ ഇഷാന്‍ കിഷന്റെ കയ്യില്‍ എത്തിക്കുകയായിരുന്നു. ആദ്യ വിക്കറ്റ് എടുത്ത ബേസില്‍ തകര്‍പ്പനടിക്കാരന്‍ റോവ്ബാന്‍ പവലിനെയാണ് രണ്ടാമത് വീഴ്ത്തിയത്. നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ പവലിനെ സാംസിന്റെ കയ്യില്‍ എത്തിച്ചു.

11 പന്തുകളില്‍ 22 റണ്‍സുമായി അപകടകാരിയായി ഉയരുന്ന സമയത്ത് ശാര്‍ദൂല്‍ ഠാക്കൂറിനെയും താരം പുറത്താക്കി. ശര്‍മ്മയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. ബേസില്‍ എറിഞ്ഞ 16 ാമത്തെ ഓവറില്‍ അക്‌സര്‍ പട്ടേലിനെ ഡേവിഡ് താഴെയിട്ടില്ലായിരുന്നെങ്കില്‍ വിക്കറ്റ് നേട്ടം നാലാകുമായിരുന്നു. ഈ സമയത്ത് അക്‌സര്‍ 11 പന്തില്‍ 15 ല്‍ നില്‍ക്കുകയായിരുന്നു.

നാല് ഓവറില്‍ 35 റണ്‍സ് താരം വിട്ടുകൊടുത്തു. ഇന്ത്യയൂടെ പ്രധാന ബൗളറായ ജസ്പ്രീത് ബുംറെയടക്കമുള്ള താരങ്ങള്‍ അടി വാങ്ങിക്കൂട്ടുമ്പോഴാണ് ബേസിലിന്റെ പ്രകടനം.

2017 ഐിഎല്ലില്‍ എമേര്‍ജിംഗ് പ്‌ളേയറായിരുന്നു ബേസില്‍ പിറ്റേവര്‍ഷം ഒരു കളിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന താരവുമായി മാറിയിരുന്നു. 2018ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നു ബേസില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ നാല് ഓവറില്‍ 70 റണ്‍സാണ് വിട്ടുകൊടുത്തത്.