ഇന്ത്യയെ പോലെ ഒരു ദുരന്ത ബോളിംഗ് ഉള്ള ടീമല്ല ഞങ്ങളുടെ, പാകിസ്ഥാനെ ജയിക്കാൻ ഇംഗ്ലണ്ടിനാകില്ല; തുറന്നടിച്ച് കമ്രാൻ അക്മൽ

2022 ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്‌ക്കെതിരായ 10 വിക്കറ്റ് വിജയത്തിലേക്കുള്ള വഴിയിൽ ഇംഗ്ലണ്ട് കളിച്ചത് മികച്ച ക്രിക്കറ്റ് ആയിരുന്നു . എന്നിരുന്നാലും, നവംബർ 13 ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബാറ്റ്‌സ്മാന്മാർക്ക് എതിരെ പാകിസ്ഥാൻ ബോളറുമാർ തിളങ്ങുമെന്നും കമ്രാൻ അക്മൽ പറഞ്ഞു.

നവംബർ 10 വ്യാഴാഴ്ച അഡ്‌ലെയ്ഡിൽ ടീം ഇന്ത്യയ്‌ക്കെതിരായ രണ്ടാം സെമി ഫൈനലിൽ ഇംഗ്ലീഷുകാർക്ക് ഈ അടുത്ത് കളിച്ചിട്ടുള്ള ഏറ്റവും എളുപ്പ മത്സരങ്ങളിൽ ഒന്നായിരുന്നു. 169 റൺസ് പിന്തുടർന്ന അവർ, ഓപ്പണർമാരായ ജോസ് ബട്ട്‌ലറും (49 പന്തിൽ 80*) അലക്‌സ് ഹെയ്‌ൽസും (47 പന്തിൽ 86*) ചേർന്ന് വിജയവര കടത്തിയത് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ആണെന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്.

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടക്കുന്ന ടി20 ലോകകപ്പ് 2022 ഫൈനലിൽ ഇംഗ്ലണ്ട് പാക്കിസ്ഥാനെ നേരിടും. ഇന്ത്യയെ തോൽപ്പിച്ച ശേഷം ഇംഗ്ലണ്ട് ആത്മവിശ്വാസത്തിൽ ആയിരിക്കുമെന്നും എന്നാലും പാകിസ്ഥാൻ നല്ല പോരാട്ടവീര്യം പുറത്തെടുക്കുമെന്നും അക്മൽ പറഞ്ഞു.

“ഇംഗ്ലണ്ട് ഇന്ത്യയെ തോൽപ്പിച്ച മത്സരം ഒരു പോരാട്ടമായി പോലും കാണാൻ പറ്റില്ലായിരുന്നു . അവർ ഇംഗ്ലണ്ട് അനായാസമായി അത് സ്വന്തമാക്കി . എന്നാൽ ഇന്ത്യയുടെ ആക്രമണം പോലെയല്ല നമ്മുടെ ബൗളിംഗ്. നമുക്ക് അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂനിയർ എന്നിവരുണ്ട്. അവർ 140 കിലോമീറ്റർ വേഗതയിൽ പന്തെറിയുകയും മാച്ച് വിന്നർമാരുമാണ്. ഇംഗ്ലണ്ടിന് ഇന്ത്യയെ പോലെ എളുപ്പത്തിൽ ഞങ്ങളെ ജയിക്കാൻ സാധിക്കില്ല.”

എന്തായാലും ഇന്ത്യൻ ആരാധകരുടെ മുഴുവൻ പിന്തുണയും ഇംഗ്ലണ്ടിനൊപ്പമാണ്.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ