സിഡ്‌നിയിൽ ഡിഎസ്പി ഷോ; 'തല'യെയും 'വാലി'നെയും ഒരോവറിൽ പുറത്താക്കി സിറാജ്

അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ജസ്പ്രീത് ബുമ്രയ്ക്കൊപ്പം പേസർ സിറാജും തിളങ്ങിയതോടെ ഓസീസിന് ഒന്നാം ഇന്നിങ്സിൽ തകർച്ച. അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസിന്റെയും ട്രാവിസ് ഹെഡിന്റെയും നിർണായകമായ വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഓരോവറിലായിരുന്നു രണ്ട് വിക്കറ്റും. 12ാം ഓവറിലാണ് സിറാജിന്റെ തകർപ്പൻ പ്രകടനം.

കോൺസ്റ്റസ് ജസ്പ്രീത് ബുംറയെ റിവേഴ്‌സ് സ്‌കൂപ്പ് ബൗണ്ടറിയടക്കം പായിച്ച് ഇന്ത്യയെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കവെയാണ് സിറാജിന്റെ മാസ്റ്റർ പ്ലാൻ. കോൺസ്റ്റാസിന്റെ ഫോർത്ത് സ്റ്റംപ് ലൈനിലേക്കാണ് താരം പന്തെറിഞ്ഞത്. ബൗണ്ടറിക്ക് ശ്രമിച്ച കോൺസ്റ്റസ് എഡ്ജായപ്പോൾ സ്ലിപ്പിൽ യശ്വസി ജയ്‌സ്വാൾ ക്യാച്ച് എടുത്തു. ശേഷം തൊട്ടടുത്ത പന്തിൽ ഹെഡിനെ പുറത്താക്കി സിറാജ് ഓസീസിനെ ഞെട്ടിച്ചു. മിഡിൽ സ്റ്റംപിൽ നിന്ന് പുറത്തേക്ക് സ്വിങ് ചെയ്ത പന്തിൽ ബാറ്റുവെച്ച ഹെഡിനെ സ്ലിപ്പിൽ കെഎൽ രാഹുൽ കൈയിലൊതുക്കുകയായിരുന്നു.

നിലവിൽ 38 ഓവർ പിന്നിടുമ്പോൾ 137 റൺസിന് ആറ് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. സാം കോൺസ്റ്റാസ്, ഉസ്മാൻ ഖവാജ, ലബുഷെയ്‌നെ, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, അലക്സ് ക്യാരി എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ബുംമ്രയും സിറാജും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ പ്രസിദ്ധ കൃഷ്‌ണ ഒരു വിക്കറ്റ് നേടി. കോൺസ്റ്റാസ് 23 റൺസും ഉസ്മാൻ ഖവാജ രണ്ട് റൺസും ലബുഷെയ്‌നെ രണ്ട് റൺസും ട്രാവിസ് ഹെഡ് നാല് റൺസും സ്റ്റീവ് സ്മിത്ത് 33 റൺസും നേടി.

Latest Stories

റേസിംഗ് പരിശീലനത്തിനിടെ നടൻ അജിത്തിൻ്റെ കാർ അപകടത്തിൽപ്പെട്ടു; വീഡിയോ

'തുടര്‍ച്ചയായി അശ്ലീല അധിക്ഷേപ പരാമര്‍ശങ്ങള്‍'; ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി ഹണി റോസ്

'അവനൊക്കെ ഓവര്‍റേറ്റഡ് കളിക്കാരനാണെന്ന് ഞാന്‍ പണ്ടേ പറഞ്ഞതാണ്, തോല്‍വിയായിട്ടും ഇപ്പോഴും അവനെ ചുമന്നുനടക്കുകയാണ്'; തുറന്നടിച്ച് മുന്‍ സെലക്ടര്‍

ഡിസംബറിലെ 'പ്ലെയര്‍ ഓഫ് ദ മന്ത്'; നോമിനികളെ പ്രഖ്യാപിച്ച് ഐസിസി

സംസ്ഥാന സ്‌കൂള്‍ കലോത്സവം; തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

ആ താരം ടീമിനെ ചതിച്ചു, പാതി വഴി വരെ എത്തിച്ചിട്ട് അവസാനം അവൻ ഒളിച്ചോടി; ഗുരുതര ആരോപണവുമായി സബ കരിം

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍