പത്തി വിടര്‍ത്തി നൈറ്റ് റൈഡേഴ്‌സ്; പത്തി മടക്കി റോയല്‍ ചലഞ്ചേഴ്‌സ്

ഐപിഎല്ലിന്റെ രണ്ടാം ലെഗിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം. വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഒമ്പത് വിക്കറ്റിന് കെകെആര്‍ നിലംപരിശാക്കി. മൂന്ന് വിക്കറ്റ് വീതം പിഴുത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെയും വിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ആന്ദ്രെ റസലിന്റെയും പന്തേറും ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്‍ (48) വെങ്കിടേഷ് അയ്യര്‍ (41 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗുമാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്ക് അനായാസ ജയം ഒരുക്കിയത്. സ്‌കോര്‍: ആര്‍സിബി-92 (19 ഓവര്‍). കെകെആര്‍-94/1 (10 ഓവര്‍)

ബാറ്റിംഗിലും ബോളിംഗിലും റോയല്‍ ചലഞ്ചേഴ്‌സിനെ കാതങ്ങള്‍ പിന്നിലാക്കിയാണ് നൈറ്റ് റൈഡേഴ്‌സിന്റെ ജയം. ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന കെകെആര്‍ ഒരു ഘട്ടത്തിലും പതറിയില്ല. യുസ്‌വേന്ദ്ര ചഹാലിന്റെ പന്തില്‍ പുറത്താകുമ്പോള്‍ ശുഭ്മാന്‍ ഗില്‍ ആറു ഫോറും ഒരു സിക്‌സും പറത്തിയിരുന്നു. ഏഴ് ബൗണ്ടറികളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു വെങ്കടേഷിന്റെ ഇന്നിംഗ്‌സ്. റസല്‍ റണ്‍സൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.

നേരത്തെ, ദേവദത്ത് പടിക്കല്‍ (22) ആര്‍സിബിയുടെ ടോപ് സ്‌കോററായി. കോഹ്ലി (5), ഗ്ലെന്‍ മാക്‌സ്‌വെല്‍ (10), എബി ഡിവില്ലിയേഴ്‌സ് (0) എന്നിങ്ങനെ മുന്‍ നിരക്കാരെല്ലാം പരാജയപ്പെട്ടു. നൈറ്റ് റൈഡേഴ്‌സിനായി ലോക്കി ഫെര്‍ഗൂസന്‍ രണ്ടും പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി.

Latest Stories

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍