ഇന്ത്യയുടെ സ്ഥിരതയെ വാഴ്ത്തി പാക് ഇതിഹാസം

ടെസ്റ്റ് ക്രിക്കറ്റില്‍ കാട്ടിയ സ്ഥിരതയാണ് ലോര്‍ഡ്‌സിലെ ഇന്ത്യയുടെ വിജയത്തിന് ആധാരമെന്ന് പാകിസ്ഥാന്‍ ബാറ്റിംഗ് ഇതിഹാസം ഇന്‍സമാം ഉല്‍ ഹക്ക്. ഇന്ത്യന്‍ വാലറ്റത്തിന്റെ പ്രകടനത്തെയും ഇന്‍സി പ്രത്യേകം എടുത്തുപറഞ്ഞു.

ലോര്‍ഡ്‌സില്‍ അര്‍ഹിച്ച ജയമാണ് ഇന്ത്യ നേടിയത്. നോട്ടിങ്ഹാം ടെസ്റ്റ് മുതല്‍ ഇന്ത്യ സ്ഥിരതകാട്ടി. ആദ്യ മത്സരത്തില്‍ഇന്ത്യ നന്നായി ബൗള്‍ ചെയ്തു. ലോര്‍ഡ്‌സിലും അവര്‍ ഒരവസരവും പാഴാക്കിയില്ല. നോട്ടിങ്ഹാമില്‍ ഇന്ത്യക്ക് കൈയെത്തുംദൂരത്ത് വിജയം നഷ്ടമായി. അതിനു കിട്ടിയ പ്രതിഫലമാണ് ലോര്‍ഡ്‌സിലെ ജയമെന്നും ഇന്‍സമാം പറഞ്ഞു.

ചില ടെസ്റ്റുകള്‍ നിങ്ങള്‍ തോല്‍ക്കും ചിലത് ജയിക്കും. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് സമീപനവും ആക്രമണോത്സുകതയുമാണ്. അതാണ് പ്രധാനപ്പെട്ട കാര്യം. വാലറ്റത്തിന്റെ ബാറ്റിംഗ് മികവിനെ അടിസ്ഥാനമാക്കികൂടി വേണം ഒരു ടീമിന്റെ ശക്തിദൗര്‍ബല്യങ്ങള്‍ അളക്കാന്‍. അവര്‍ പൊരുതുമ്പോള്‍ ടീമിന്റെ ശക്തി നിങ്ങള്‍ തിരിച്ചറിയും. ഷമി അര്‍ദ്ധ ശതകം തികയ്ക്കുമ്പോള്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം പുറത്തായിരുന്നു. എന്നിട്ടും ഷമി പോരാട്ടം തുടര്‍ന്നു. ഷമി- ബുംറ സഖ്യമാണ് ഇംഗ്ലണ്ടിന്റെ തോല്‍വിയില്‍ നിര്‍ണായകമായതെന്നും ഇന്‍സമാം പറഞ്ഞു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി