സര്‍ഫ്രാസ് അഹമ്മദിന്‍റെ റണ്‍ ഔട്ട്;പൊങ്കാലയിട്ട് ട്രോളന്‍മാര്‍

ഇന്ത്യന്‍ താരം ധോണിയെ അനുകരിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പാകിസ്താന്‍ നായകന് നേരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദിന് നേരെയാണ് ട്രോള്‍ വര്‍ഷം. ന്യൂസിലാന്റിനെതിരെ നടന്ന ടി-20 മത്സരത്തില്‍ പാകിസ്താന്‍ ദയനീയ തോല്‍വി വഴങ്ങുകയായിരുുന്നു സര്‍ഫ്രാസ് അഹമ്മദിന്റെ പുറത്താകലാണ് ട്രോളന്‍മാര്‍ക്ക് ആഘോഷമായത്.

മിച്ചല്‍ സാന്ററുടെ പന്ത് സ്വീപ് ചെയ്യാന്‍ ശ്രമിച്ച സര്‍ഫ്രാസ് അഹമ്മദിനെ മാറ്റ് ഫിലിപ്പ്‌സ് സ്റ്റംപ് ചെയ്താണ് പുറത്താക്കിയത്.  38 റണ്‍സിന് 6 വിക്കറ്റ് നഷ്ടമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ഫ്രാസ് സാഹസിക ഷോട്ടിന് ശ്രമിച്ചത്. സ്വീപ് ചെയ്യാന്‍ ശ്രമിക്കവേ കാല്‍ വഴുതി സര്‍ഫ്രാസ് വീഴുകയായിരുന്നു. ക്രീസിലേക്ക് തിരിച്ചുകയറാന്‍ സര്‍ഫ്രാസ് ശ്രമിച്ചുവെങ്കിലും ന്യൂസിലന്‍ഡ് കീപ്പര്‍ മാറ്റ് ഫിലിപ്പ്‌സ് സ്റ്റംപ് ചെയ്യുകയായിരുന്നു.


ന്യൂസിലന്‍ഡിനെതിരെ ധോണി സമാനമായ നീക്കത്തിലൂടെ സ്റ്റംപിങ്ങില്‍ നിന്ന് രക്ഷപ്പെട്ടത് ക്രിക്കറ്റ്‌ലോകത്ത് ഏറെ ചര്‍ച്ചയായിരുന്നു.