പാക് പടയോട്ടം തുടരുന്നു; നാലാം ജയത്തോടെ സെമിയില്‍

ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് സൂപ്പര്‍ 12 റൗണ്ടിലെ നാലാം തുടര്‍ ജയത്തോടെ പാകിസ്ഥാന്‍ സെമിയിലേക്ക് ടിക്കറ്റെടുത്തു. പെരുമയൊന്നുമില്ലാത്ത നമീബിയയെ 45 റണ്‍സിനാണ് പാക് പട ഇക്കുറി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ രണ്ട് വിക്കറ്റിന് 189 റണ്‍സെടുത്തു. നമീബിയയുടെ മറുപടി 5ന് 144 ഒതുങ്ങി നിന്നു. ഇതോടെ രണ്ടാം ഗ്രൂപ്പില്‍ പാകിസ്ഥാന് നാല് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റായി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക് ഇന്നിംഗ്‌സില്‍ ഒരിക്കല്‍ക്കൂടി നായകന്‍ ബാബര്‍ അസമും സഹ ഓപ്പണര്‍ മുഹമ്മദ് റിസ്വാനും അര്‍ദ്ധ ശതകങ്ങളുമായി നിറഞ്ഞാടി. ഒന്നാം വിക്കറ്റില്‍ ഇരുവരും 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏഴ് ഫോര്‍ അടക്കം 70 റണ്‍സെടുത്ത ബാബര്‍ അസമാണ് ആദ്യം പുറത്തായത്, ഡേവിഡ് വെയ്‌സിന് വിക്കറ്റ്. എട്ട് ബൗണ്ടറികളും നാല് സിക്‌സും ഉള്‍പ്പെടെ 79 റണ്‍സെടുത്ത റിസ്വാന്‍ പുറത്താകാതെ നിന്നു. മുഹമ്മദ് ഹഫീസും (16 പന്തില്‍ 32, 5 ഫോര്‍) പാക് സ്‌കോറിന് വന്‍ കുതിപ്പേകി. അവസാന ഓവറില്‍ ജെ.ജെ. സ്മിത്തിനെ നാല് ഫോറും ഒരു സിക്‌സും അടക്കം 24 റണ്‍സിന് പറത്തിയ റിസ്വാന്‍ പാക് ടീമിന് നിനച്ചിരിക്കാത്ത സ്‌കോറും സമ്മാനിച്ചു.

ചേസ് ചെയ്ത നമീബിയ പൊരുതിയാണ് വീണത്. വെയ്‌സ് (43 നോട്ടൗട്ട്), ക്രെയ്ഗ് വില്യംസ് (40), സ്റ്റീഫന്‍ ബാര്‍ഡ് (29) എന്നിവര്‍ വിഖ്യാതരായ പാക് ബോളര്‍മാരെ കൂസലില്ലാതെ നേരിട്ടെങ്കിലും വിജയം എത്തിപ്പിടിക്കാന്‍ അതു പോരായിരുന്നു. പാകിസ്ഥാനുവേണ്ടി ഹസന്‍ അലി, ഇമാദ് വാസിം, ഹാരിസ് റൗഫ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പിഴുതു.

Latest Stories

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?