നാശം വിതയ്ക്കാന്‍ 19-കാരന്‍, സൂപ്പര്‍ താരം പുറത്ത്; ഏഷ്യാ കപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ബാബര്‍ അസമിനെ നായകനാക്കി 15 അംഗ സംഘത്തെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്. ടീമില്‍ പേസര്‍ ഹസന്‍ അലിയെ ഒഴിവാക്കിയതാണ് എടുത്ത് പറയേണ്ട പ്രത്യേകത.

ഹസന്‍ അലിക്ക് പകരം വൈറ്റ് ബോളില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത പത്തൊമ്പതുകാരന്‍ നസീം ഷായാണ് സ്‌ക്വാഡില്‍ ഇടംപിടിച്ചത്. പാകിസ്ഥാനായി 13 ടെസ്റ്റില്‍ കളിച്ചുള്ള താരമാണ് നസീം ഷാ.

സല്‍മാന്‍ അലി ആഘയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്. ഷഹീന്‍ ഷാ അഫ്രീദി, ആസിഫ് അലി, ഹൈദര്‍ അലി, ഇഫ്തിഖര്‍ അഹമ്മദ്, ഉസ്മാന്‍ ഖാദിര്‍ എന്നീ താരങ്ങളും ഏഷ്യാ കപ്പില്‍ അണിനിരക്കും.

ഏഷ്യാ കപ്പിനുള്ള പാക് സ്‌ക്വാഡ്: ബാബര്‍ അസം(ക്യാപ്റ്റന്‍), ഷദാബ് ഖാന്‍, ആസിഫ് അലി, ഫഖര്‍ സമാന്‍, ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഖുസ്ദില്‍ ഷാ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, ഷാനവാസ് ദഹാനി, ഉസ്മാന്‍ ഖാദിര്‍.

Read more

ഈ മാസം 27ന് യുഎഇയിലാണ് ഏഷ്യാ കപ്പിന് കൊടിയേറുന്നത്. ഇന്ത്യക്കെതിരെ ഓഗസ്റ്റ് 28-ാം തിയതിയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ദുബായിയാണ് ഈ ആവേശപ്പോരാട്ടത്തിന് വേദിയാവുക.