ആ താരത്തിന്‍റെ വരവോടെ പാകിസ്ഥാൻ ഉയിർത്തെഴുന്നേൽപ്പിൻ്റെ പാതയില്‍, ഇനിയാണ് കളി

” ടീമിലെ 11 പേരും അവരുടേതായ രീതിയിൽ ക്യാപ്റ്റൻമാരാണ് . അവരെ ഒരുമിച്ച് കൊണ്ട് പോകുകയാണ് എൻ്റെ ഉത്തരവാദിത്വം.” പാകിസ്ഥാൻ വൈറ്റ് ബോൾ ക്യാപ്റ്റനായ ശേഷമുള്ള മുഹമ്മദ് റിസ്വാൻ്റെ പ്രസ്താവന ഒരു കോമഡിയായാണ് ആദ്യം കേട്ടപ്പോ തോന്നിയത്. ടീമിനുള്ളിൽ ഗ്രൂപ്പിസവും ക്യാപ്റ്റനെ പൊക്കിപ്പറയുന്നവരെ മാത്രം കളിപ്പിക്കുന്ന രീതിയും മികച്ച ടാലൻ്റുകളെ വേഗത്തിൽ അവസാനിപ്പിക്കുകയും ചെയ്യുന്ന പാക്ക് ക്രിക്കറ്റിലെ മറ്റൊരു തമാശയായിരിക്കും റിസ്വാൻ്റെ ക്യാപ്റ്റൻസി എന്നാണ് കരുതിയിരുന്നതും..
പക്ഷേ 22 വർഷങ്ങൾക്ക് ശേഷം ഓസ്ട്രേലിയൻ മണ്ണിൽ പരമ്പര നേടിക്കൊണ്ടാണ് റിസ്വാൻ അമ്പരപ്പിക്കുന്നത്. പരമ്പര നേടിയതിനേക്കാളും അത് നേടിയ രീതിയും ടൂർണ്ണമെൻ്റിലുടനീളം പാക്ക് കളിക്കാർ കാണിച്ച ഒത്തൊരുമയും അപ്രതീക്ഷിതമായിരുന്നു. തങ്ങളെ പൊക്കി പറയുന്നവരെ കളിപ്പിക്കുന്നതിന് പകരം എല്ലാ കളിക്കാരും ഒരേപോലെയാണ് എന്ന പ്രസ്താവന കളിക്കാരിൽ ഉണ്ടാക്കിയിരിക്കുന്ന കോൺഫിഡൻസ് എവിഡൻ്റാണ്..
ആസ്ഥാന ചെണ്ടയായിരുന്ന ഹാരിസ് റൗഫ് തീ തുപ്പിയപ്പോൾ ചരിത്രത്തിലാദ്യമായി ഒരു ഏകദിന പരമ്പരയിൽ ഒരു അർധ സെഞ്ച്വറി പോലും നേടാതെ ഓസ്ട്രേലിയക്ക് നാണം കെടേണ്ടി വന്നു. ആദ്യ ഏകദിനം കഷ്ടിച്ച് രക്ഷപ്പെട്ടത് കൊണ്ട് വൈറ്റ് വാഷ് എന്ന നാണക്കേട് ഒഴിവായി. രണ്ടും മൂന്നും ഏകദിനങ്ങളിൽ മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരിസും റൗഫ് തന്നെ..
നാണക്കേടിൻ്റെ പടുകുഴിയിൽ നിന്നുള്ള തിരിച്ച് കയറ്റത്തിൻ്റെ ആരംഭം കുറിക്കുന്നത് സെലക്ടറായി പഴയ പടക്കുതിര ആക്വിബ് ജാവേദിൻ്റെ നിയമനത്തോടെയാണ്. സാധാരണ രീതിയിൽ പഴയ പാക് കളിക്കാർ തലപ്പത്ത് വന്ന് ടീം കുളം തോണ്ടിയാണ് പോകാറെങ്കിലും കൃത്യമായ പ്ലാനോടെ വന്ന ആക്വിബ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മൽസരങ്ങളോടെ കളിക്കാരുടെ കോൺഫിഡൻസിൽ വലിയ മാറ്റങ്ങൾ വരുത്തുകയായിരുന്നു. എത്ര ഉന്നതനായാലും പെർഫോമൻസില്ലെങ്കിൽ ടീമിന് വെളിയിലാകും എന്ന് ബാബർ അസാമിനെ പുറത്താക്കിയതിലൂടെ കൃത്യമായ മെസ്സേജ് കൊടുക്കാനും ആക്വിബിന് കഴിഞ്ഞു.
പാകിസ്ഥാൻ ഒരു ഉയിർത്തെഴുനേൽപ്പിൻ്റെ പാതയിലാണ്. ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിയിൽ അവർക്കൊരു ടഫ് കോമ്പറ്റീഷൻ കൊടുക്കാൻ കഴിഞ്ഞേക്കും..
എഴുത്ത്: ഷെമിന്‍ അബ്ദുള്‍മജീദ്
കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ