'പാകിസ്ഥാനും ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാനാകും': ന്യൂസിലന്‍ഡ് പരാജയത്തിന് ശേഷം വസീം അക്രം

ന്യൂസിലന്‍ഡിനെതിരായ വൈറ്റ് വാഷ് തോല്‍വിയ്ക്ക് ശേഷം ഇന്ത്യയുടെ ക്യാപ്റ്റന്‍സി, കോച്ചിംഗ് സ്റ്റാഫ്, ടീം സെലക്ഷന്‍ എന്നിവയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. 2012ന് ശേഷം ഇന്ത്യ തോല്‍ക്കുന്ന ആദ്യ ഹോം പരമ്പരയാണിത്. 147 റണ്‍സ് പോലും പിന്തുടരാന്‍ ഇന്ത്യക്ക് കഴിയാതെ പോയ മുംബൈയിലെ തോല്‍വിയാണ് സ്ഥിതി കൂടുതല്‍ വഷളാക്കിയത്.

ഈ മത്സരത്തിന് ശേഷം, പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ വസീം അക്രം, ടെസ്റ്റില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് കഴിയുമെന്ന് പറഞ്ഞു. മൈക്കല്‍ വോണിനൊപ്പം പാകിസ്ഥാന്‍-ഓസ്ട്രേലിയ മത്സരത്തിനിടെ കമന്ററി പറയവേയാണ് അക്രം ഇക്കാര്യം പറഞ്ഞത്.

‘എനിക്ക് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പര കാണാന്‍ ആഗ്രഹമുണ്ട്’ എന്ന് വോണ്‍ പറഞ്ഞു. അതിനോട് യോജിച്ച അക്രം അത് വളരെ വലിയ ഒരു പോരാട്ടമായിരിക്കുമെന്നും രണ്ട് ക്രിക്കറ്റ് ഭ്രാന്തന്‍ രാജ്യങ്ങള്‍ക്ക് ഈ മത്സരം ഏറെ ഗുണം ചെയ്യുമെന്നും അക്രം പറഞ്ഞു.

”പാക്കിസ്ഥാന് ഇനി ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയും” എന്ന് വോണ്‍ അവകാശപ്പെട്ടതോടെ അക്രം അഭിപ്രായത്തെ ഇരട്ടിയാക്കി, ”സ്പിന്നിംഗ് ട്രാക്കില്‍ ഇന്ത്യയെ ടെസ്റ്റില്‍ തോല്‍പ്പിക്കാന്‍ പാകിസ്ഥാന് അവസരമുണ്ട്. ഹോം ഗ്രൗണ്ടില്‍ ന്യൂസിലന്‍ഡ് 3-0ന് അവരെ തോല്‍പിച്ചു.’

12 വര്‍ഷത്തിന് ശേഷം ഇന്ത്യ ഒരു ഹോം പരമ്പര തോല്‍ക്കുകയും ആദ്യ ടെസ്റ്റ് തോറ്റതിന് ശേഷവും പാകിസ്ഥാന്‍ 2-1 ന് ഇംഗ്ലണ്ടിനെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണ് ഈ പ്രസ്താവന വന്നതെന്നന്നതാണ് ശ്രദ്ധേയം.

പാക്കിസ്ഥാനും ഇന്ത്യയെപ്പോലെ സ്പിന്‍ ട്രാക്കുകളില്‍ കളിച്ചെങ്കിലും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി. സ്പിന്നിംഗ് ട്രാക്കില്‍ കളിച്ചാല്‍ പാക്കിസ്ഥാന് തീര്‍ച്ചയായും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയുമെന്ന് അക്രം കരുതി.

Latest Stories

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ