സെമി ഫൈനൽ ഉറപ്പിക്കാൻ ഒരു ജയം അതാണ് പാകിസ്ഥാൻ ആവശ്യമായിരുന്നത്. സൗത്ത് ആഫിക്കയെ തോൽപ്പിച്ച ഓറഞ്ച് പടക്ക് നന്ദി അറിയിച്ച് പാകിസ്ഥാൻ ബംഗ്ലാദേശിനെ തകർത്തെറിഞ്ഞ് സെമിഫുൾ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു. ബംഗ്ലാദേശ് ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടര്ന്ന് പാകിസ്ഥാൻ 5 വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെയാണ് സെമി സ്ഥാനം ഭദ്രമാക്കിയത്. ഇന്ത്യ അടുത്ത മത്സരം തോറ്റാൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായിട്ടും ജയിച്ചാൽ രണ്ടാം സ്ഥാനക്കാരായിട്ടും ടീം സെമിയിൽ മത്സരിക്കും.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് പാകിസ്താന്റെ കണിശതയാർന്ന ബോളിങ്ങിന് മുന്നിൽ പതറുന്ന കാഴ്ചയാണ് തുടക്കം മുതൽ കണ്ടത്. ഓപ്പണർ ഷാന്റോ ഒഴിക്കെ ആർക്കും വലിയ സംഭാവന നല്കാൻ സാധിച്ചില്ല. താരം 54 റണ്സെടുത്തു. അഫ്രീദി പരിക്കിന്റെ ശേഷം ഉള്ള തന്റെ തിരിച്ചുവരവിൽ ഏറ്റവും വർദ്ധിത വീര്യത്തിൽ കാണപ്പെട്ട മത്സരത്തിൽ കാര്യങ്ങൾ പാകിസ്താന് അനുകൂലമായി. അഫ്രീദി നാലും ഷദാബ് രണ്ടും റൗഫ് ഇഫ്തിഖാർ എന്നിവർ ഓരോ വിക്കറ്റും നേടി തിളങ്ങി.
മറുപടിയിൽ ഓപ്പണറുമാർ താളം കണ്ടെത്താൻ വിഷമിച്ചെങ്കിലും നേടിയ റൺസ് നിർണായകമായി. റിസ്വാൻ 32 ബാബർ 25 റൺസും നേടിയത് മെല്ലെ ബാറ്റിംഗിലൂടെ ആയിരുന്നു. തുടരെ തുടരെ വിക്കറ്റുകൾ പോയപ്പോൾ സമ്മർദ്ദം വന്നെങ്കിലും അവസാനം പാകിസ്ഥാൻ കരകയറി. ബംഗ്ലാദേശിനായി നാസും ഷക്കിബ് എബ്ദോട് മുസ്തഫിസുർ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.