Ipl

പാകിസ്ഥാൻ താരങ്ങൾ എന്തുകൊണ്ടും മികച്ചവർ, താരതമ്യപ്പെടുത്തി ആക്വിബ് ജാവേദ്

ക്രിക്കറ്റ് ലോകത്ത് വര്ഷങ്ങളായി കണ്ട് വരുന്ന മാറ്റമില്ലാത്ത ഒരു രീതിയാണ് താരതമ്യങ്ങൾ. സച്ചിനാണോ ലാറയാനോ കേമൻ, ബ്രെറ്റ് ലീയാണോ അക്തറാണോ മിടുക്കൻ തുടങ്ങി ഒരുപാട് ഒരുപാട്. എന്തിനേറെ പറയുന്നു സ്വന്തം രാജ്യത്തിലെ താരങ്ങളെ വരെ ഇത്തരം താരതമ്യങ്ങൾക്ക് ഇടയാക്കാറുണ്ട്. ഇപ്പോഴിതാ പാകിസ്ഥാൻ മുൻ താരം ആക്വിബ് ജാവേദ് അത്തരം പ്രസ്താവനയുമായി വന്നിരിക്കുകയാണ്.

പാക്കിസ്ഥാന്‍ ത്രയങ്ങളായ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി, മുഹമ്മദ് റിസ്വാന്‍ എന്നിവര്‍ ഇന്ത്യന്‍ താരങ്ങളായ വീരാട് കോഹ്ലി, ജസ്പ്രീത് ബൂംറ, റിഷഭ് പന്ത് എന്നിവരേക്കാള്‍ മികച്ചവരെന്നാണ് മുൻ താരത്തിന്റെ അഭിപ്രായം.

” കോഹ്ലി ഇപ്പോൾ ഫോമിൽ അല്ല, പഴയ കോഹ്‌ലിയുടെ നിഴൽ മാത്രം ഇപ്പോൾ ഉള്ളത്. ബാബർ ആകട്ടെ ഓരോ കളി കഴിഞ്ഞ് മെച്ചെപ്പെട്ട് വരുകയാണ് ചെയ്യുന്നത്. അവൻ കോഹ്‍ലിയെക്കാൾ സ്ഥിരത കാണിക്കുന്നു.”

“ഇപ്പോള്‍ ബുംറയെക്കാള്‍ മികച്ചവന്‍ ഷഹീനാണെന്ന് കരുതുന്നു. കാരണം ഷഹീന്‍ വരുമ്പോള്‍ ബുംറ അന്താരാഷ്ട്ര ക്രിക്കറ്റിലെ താരമായിക്കഴിഞ്ഞിരുന്നു. മൂന്ന് ഫോര്‍മാറ്റിലും അവന്‍ ഒരുപോലെ മികവ് കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ബുംറയേക്കാള്‍ കേമനാണ് താനെന്ന് ചുരുങ്ങിയ സമയംകൊണ്ട് തെളിയിക്കാന്‍ ഷഹീനായി’- ബുംറയേയും ഷഹീന്‍ അഫ്രീദിയേയും താരതമ്യം ചെയ്തുകൊണ്ട് മുന്‍ താരം പറഞ്ഞു.

“റിസ്‌വാൻ ഇക്കാലത്ത് പന്തിനേക്കാൾ മികച്ചവനാണ്. പന്ത് അസാമാന്യ കഴിവുള്ള കളിക്കാരനാണെന്നതിൽ സംശയമില്ല, എന്നാൽ റിസ്‌വാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന രീതിയിൽ, പന്ത് അദ്ദേഹത്തിന് വളരെ പിന്നിലാണ്. പന്ത് ഒരു ആക്രമണാത്മക കളിക്കാരനാണെന്ന് പലപ്പോഴും പറയാറുണ്ട്, രണ്ട് വലിയ ഷോട്ടുകൾ അടിച്ച് പുറത്താകുക എന്നല്ല അർത്ഥമാക്കുന്നത്, പക്ഷേ ക്രീസിൽ തുടരുക, പോരാടുക, ഗെയിം പൂർത്തിയാക്കുക,”

താരത്തിന്റെ താരതമ്യത്തിന് വലിയ പ്രതികരണമാണ് വരുന്നത്. ബാബർ കോഹ്‌ലിയുടെ പ്രായത്തിൽ ഈ മികവ് തുടരുമോ എന്ന് നോക്കാമെന്നും, പാകിസ്ഥാൻ- ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയും ഇന്ത്യ – ഓസ്ട്രേലിയ പരമ്പരയിലെ പന്തിന്റെയും റിസ്‌വാന്റെയും പ്രകടനം ചൂണ്ടിക്കാണിച്ച് ഇന്ത്യൻ ആരാധകർ എത്തി .

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന