പാകിസ്ഥാന്‍ ക്രിക്കറ്റില്‍ പൊട്ടിത്തെറി; ബോര്‍ഡിനെതിരെ പരസ്യ പ്രതികരണവുമായി വനിതാ ക്യാപ്റ്റന്‍

അയര്‍ലന്‍ഡിനെതിരായ പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെ പ്രതികരിച്ച് വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബിസ്മാ മറൂഫ്. തുല്യവേതനം പോയിട്ട് എട്ടുവര്‍ഷമായി പാകിസ്ഥാന്‍ വനിത ടീമിന് വേതനവര്‍ദ്ധനവ് പോലുമില്ലെന്നാണ് ബിസ്മ തുറന്നടിച്ചത്.

2014ലാണ് പാകിസ്ഥാന്‍ വനിത ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീയില്‍ വര്‍ധനവുണ്ടായത്. പിന്നീടിതില്‍ ഒരു വര്‍ദ്ധനവും ഉണ്ടായിട്ടില്ല. എന്നാല്‍ മികച്ച പരിശീലന സൗകര്യം വനിത ക്രിക്കറ്റിനായി പിസിബി ഒരുക്കുന്നുണ്ട് എന്നത് ആശ്വാസകരമാണെന്നും ബിസ്മ പറഞ്ഞു.

ബിസിസിഐ വനിത താരങ്ങള്‍ക്ക് അടുത്തിടെ തുല്യവേതനം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പാക് വനിത ക്യാപ്റ്റന്റെ പരസ്യ പ്രതികരണം. വനിതാ ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ ഒരു മത്സരത്തില്‍ തോല്‍പ്പിച്ചിരുന്നെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ പാക് വനിത ടീമിന് കഴിഞ്ഞിട്ടില്ല.

ന്യൂസിലന്‍ഡാണ് വനിത-പുരുഷ ടീമുകള്‍ക്ക് തുല്യവേതനം നടപ്പിലാക്കിയ ആദ്യ ക്രിക്കറ്റ് ബോര്‍ഡ്. പിന്നാലെ ഇന്ത്യയും ഈ മാര്‍ഗം പിന്തുടര്‍ന്ന് ലോകത്തിന് മാതൃകയായി. ഇനിയും കൂടുതല്‍ ടീമുകള്‍ ഈ തുല്യതയിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്