'പാകിസ്ഥാന്‍ പുറത്തായത് നിരാശാജനകം, എന്നാല്‍ കയ്‌പേറിയ വസ്തുത...': തുറന്നു പറഞ്ഞ് കമ്രാന്‍ അക്മല്‍

2024 ലെ ഐസിസി ടി20 ലോകകപ്പിന്റെ സൂപ്പര്‍ 8 ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. യുഎസ്എ-ഐആര്‍ഇ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ അവരുടെ വിധി ഉറപ്പിച്ചു. ആഗോള ടൂര്‍ണമെന്റിലെ ഈ തിരിച്ചടിക്ക് ശേഷം പാക് മുന്‍ താരം കമ്രാന്‍ അക്മല്‍ മെന്‍ ഇന്‍ ഗ്രീനിനെതിരെ ആഞ്ഞടിച്ചു.

‘ടീമിന് സൂപ്പര്‍ എട്ടില്‍ എത്താന്‍ കഴിയാത്തത് വളരെ നിരാശാജനകവും സങ്കടകരവുമാണ്. എന്നാല്‍ പാകിസ്ഥാന്‍ ടീം ശരാശരി ക്രിക്കറ്റിന് താഴെയാണ് കളിച്ചത് എന്നത് കയ്‌പേറിയ വസ്തുതയാണ്.. ഇപ്പോള്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള സമയമായി’ കമ്രാന്‍ അക്മല്‍ എക്സില്‍ കുറിച്ചു.

ഇന്നലെ നടക്കേണ്ടിയിരുന്ന യുഎസ്എ-ഐആര്‍ഇ മത്സരം മഴ കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചിതിനാലാണ് പാകിസ്ഥാന്റെ സൂപ്പര്‍ 8 ഘട്ടത്തിലെത്താനുള്ള സാധ്യത അവസാനിച്ചത്. കാരണം ഈ മത്സരത്തില്‍ യുഎസ്ഐ പരാജയപ്പെടേണ്ടത്് പാകിസ്ഥാന്റെ മുന്നേറ്റതിന് ആവശ്യമായിരുന്നു.

ആദ്യ മത്സരത്തില്‍ കാനഡയെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച അമേരിക്ക പാകിസ്താനെ സൂപ്പര്‍ ഓവറില്‍ അട്ടിമറിച്ചിരുന്നു. ഇന്ത്യയോട് തോറ്റെങ്കിലും നാല് പോയിന്റുകള്‍ അമേരിക്കയ്ക്കുണ്ടായിരുന്നു. ഇന്നലത്തെ മത്സരം ഉപേക്ഷിച്ചതോടെ ഒരു പോയിന്റുകൂടി കൂട്ടി അമേരിക്കയ്ക്ക് അഞ്ച് പോയിന്റായി. അടുത്ത മത്സരം ജയിച്ചാലും ആദ്യ രണ്ട് മത്സരങ്ങല്‍ തോറ്റ പാകിസ്ഥാന് നാല് പോയിന്റേ ആകുകയുള്ളു. ഇതോടെ അമേരിക്ക ഇന്ത്യയ്ക്കൊപ്പം സൂപ്പര്‍ 8ല്‍ കടന്നു.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം