ഞങ്ങളുടെ ടീം ആദ്യ കളിയിൽ ഈ രീതിയിൽ കളിച്ചിരുന്നെങ്കിൽ ഞങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു എന്നാകും ഇന്നത്തെ പാകിസ്ഥാൻ ജയത്തിന് ശേഷം ആരാധകർ വിചാരിച്ചിരിക്കുക. അവസാനം മത്സരം ഇന്ത്യ തോൽക്കുകയും പാകിസ്ഥാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ പാകിസ്താന് സെമിയിൽ കയറാം. സൗത്ത് ആഫ്രിക്കയുമായി നടന്ന നിർണായക മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 186 റൺസ് ലക്‌ഷ്യം പിന്തുടർന്ന ആഫ്രിക്കൻ ടീം മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ 33 റൺസിന് പരാജയപെട്ടു. സ്കോർ: പാകിസ്ഥാൻ 185 / 9 സൗത്ത് ആഫ്രിക്ക 108/9.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നാല് വിക്കറ്റ് വീണ ശേഷം മനോഹരമായി തിരിച്ചുവെന്നാണ് കൂറ്റൻ സ്‌കോറിൽ എത്തിയത് , വിക്കറ്റ് നഷ്ടമാകുമ്പോള്‍ 6.3 ഓവറില്‍ 43 റണ്‍സ് മാത്രമേ പാകിസ്ഥാനുണ്ടായിരുന്നുള്ളൂ. പിന്നീട് ആഞ്ഞടിച്ച ഷദാബ് ഖാന്‍ 22 പന്തില്‍ 52 ഉം ഇഫ്തിഖർ അഹമ്മദ് 35 പന്തില്‍ 51 ഉം റണ്‍സ് സ്വന്തമാക്കി. പതിവിൽ നിന്ന് വിപരീതമായ സൗത്ത് ആഫ്രിക്കയുടെ ചോരുന്ന കൈകളും പാകിസ്താനെ സഹായിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി നാല് ഓവറില്‍ 41 റണ്‍സിന് ആന്‍റിച്ച് നോർക്യ നാല് വിക്കറ്റ് നേടിയപ്പോള്‍ വെയ്ന്‍ പാർനല്‍, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി, തബ്രൈസ് ഷംസി എന്നിവർ ഓരോരുത്തരെ മടക്കി. ഈ ടൂർണമെന്റിൽ ആദ്യമായിട്ടാണ് പാകിസ്ഥാൻ മധ്യനിര അവസരത്തിനൊത്ത് ഉയരുന്നത്.
മറുവശത്ത് മറുപടിയിൽ തുടക്കം മുതൽ പിഴച്ച ആഫ്രിക്കൻ ടീം ബാറ്റ്‌സ്മാന്മാർ കൂട്ടപലായനം നടത്തി. ഒരിക്കലും തിളങ്ങായില്ല ഇന്ന വിചാരിച്ച നായകൻ ബാവുമ 16 പന്തിൽ 39 എടുത്തു. അത് മാത്രമായിരിക്കും ആഫ്രിക്കൻ ടീമിന് ആകെ കിട്ടിയ പോസിറ്റീവ്. അച്ചടക്കമുള്ള ബോളിങ്ങും ഫീൽഡിങ്ങുമായി പാകിസ്ഥാൻ കളം നിറഞ്ഞ്ഞ്ഞു. അഫ്രിദി മൂന്ന് വിക്കറ്റും ശദാബ് രണ്ട് വിക്കറ്റും വീഴ്ത്തിയപ്പോൾ നസീം ഷാ ഹാരിസ് രണ്ട് മുഹമ്മദ് വാസിം എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഞാറാഴ്ച്ച ഇന്ത്യക്ക് സിംബാവെയും സൗത്താഫ്രിക്കക്ക് നെതെർലാൻഡ്‌സും പാകിസ്താന് ബംഗ്ലാദേശുമാണ് എതിരാളികൾ.
View this post on Instagram