ഇനി മുതൽ പാകിസ്ഥാൻ പുരുഷ ക്രിക്കറ്റ് കളിക്കേണ്ട, പകരം ഓസ്ട്രേലിയ ഇംഗ്ലണ്ട് വനിതാ ടീമുകൾക്ക് എതിരെ കളിക്കട്ടെ: കമ്രാൻ അക്മൽ

പാകിസ്ഥാൻ ഇതിഹാസ വിക്കറ്റ് കീപ്പർ കമ്രാൻ അക്രം ദേശീയ ടീമിൻ്റെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ചോദ്യം ചെയ്തു രംഗത്ത് എത്തിയിരിക്കുകയാണ് . 2024 ലെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യ 6 റൺസിന് പാകിസ്ഥാനെ തോൽപ്പിച്ചതിന് ശേഷം അദ്ദേഹം രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. 120 റൺസ് വിജയലക്ഷ്യം പിന്തുടരാനാകാത്തത് രാജ്യമെമ്പാടും രോഷത്തിന് ഇടയാക്കി. താരങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കിയെന്ന ആരോപണം നേരിടുന്ന നായകൻ ബാബർ അസമിനെ പുറത്താക്കണമെന്ന് മുൻ താരങ്ങൾ ആവശ്യപ്പെടുന്നു.

19 ഓവറിൽ 119 റൺസിന് ചിരവൈരികളെ പാകിസ്ഥാൻ പുറത്താക്കി. നസീം ഷായും ഹാരിസ് റൗഫും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ബാബറിൻ്റെ ടീം ലക്ഷ്യം കാര്യക്ഷമമായി പൂർത്തിയാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, പക്ഷേ ബാറ്റർമാർക്ക് മധ്യനിരയിൽ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ കഴിഞ്ഞില്ല, ഇത് പിടി മുറുക്കാൻ ഇന്ത്യയെ അനുവദിച്ചു. സെറ്റ് ബാറ്റർ മുഹമ്മദ് റിസ്വാനെ ജസ്പ്രീത് ബുംറ പുറത്താക്കിയ നിമിഷം, ശേഷിക്കുന്ന കളിക്കാർ സമ്മർദ്ദത്തിൽ തകർന്നു.

അതേസമയം, നിലവിലെ ടീം പുരുഷ ക്രിക്കറ്റിന് യോഗ്യർ അല്ലെന്ന് കമ്രാൻ അക്മൽ പ്രഖ്യാപിച്ചു. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, പാകിസ്ഥാൻ ഇപ്പോൾ ഓസ്‌ട്രേലിയയുടെയും ഇംഗ്ലണ്ടിൻ്റെയും വനിതാ ടീമുകൾക്കെതിരെ കളിക്കാൻ തുടങ്ങണം.

“അന്താരാഷ്ട്ര ക്രിക്കറ്റിൽ പുരുഷ ടീമുകൾക്കെതിരെ കളിക്കുന്നത് അവർ അവസാനിപ്പിക്കണം. പകരം ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും വനിതകൾക്കെതിരെ മത്സരിക്കണം. ടീം ഈ നിലയിലേക്ക് മാറി. നിരവധി കളിക്കാർ ലോകകപ്പ് ടീമിൻ്റെ ഭാഗമാകാൻ അർഹരല്ല, പക്ഷേ അവർ കളിക്കുന്നു.”

“അവർ ഫിറ്റ്നല്ല, ശരിയായി ഫീൽഡ് ചെയ്യാൻ പോലും കഴിയില്ല, പക്ഷേ പാകിസ്ഥാൻ്റെ ദേശീയ ടീമിൻ്റെ ഭാഗമായി തുടരുന്നു. പിൻവാതിലിലൂടെ വന്ന കളിക്കാരെ തിരഞ്ഞെടുക്കാൻ പിസിബി ചെയർമാൻ അനുവദിക്കരുതായിരുന്നു. ”കമ്രാൻ അക്മൽ ARY ന്യൂസിൽ പറഞ്ഞു.

ലോകകപ്പിന് ശേഷം പ്രകടനം നടത്താത്തവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തലവൻ മൊഹ്‌സിൻ നഖ്‌വി പറഞ്ഞു.

Latest Stories

കേരളത്തിലെ കോളജുകളില്‍ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി