ഐസിസിക്ക് മുട്ടൻ പണി കൊടുക്കാൻ പാക്കിസ്ഥാൻ; സംഭവം ഇങ്ങനെ

അടുത്ത വർഷം നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിയിൽ വേദി മാറ്റത്തിന് സാധ്യത എന്ന് റിപ്പോട്ടുകൾ. ഇന്ത്യ പാകിസ്ഥാനിൽ പോകുന്നതിന് വേണ്ടിയുള്ള അനുമതി കേന്ദ്രത്തിൽ നിന്നും ലഭിച്ചിട്ടില്ല. അത് കൊണ്ട് ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് നടത്താനായിരിക്കും ഐസിസി തീരുമാനിക്കുക. എന്നാൽ ഇന്ത്യയുടെ ചൊല്പടിക്കാണ് ഐസിസി നിൽകുന്നതെങ്കിൽ ടൂർണമെന്റിൽ നിന്നും പിന്മാറാൻ തയ്യാറെടുക്കുകയാണ് പാകിസ്ഥാൻ.

ഇന്ത്യയുടെ മത്സരങ്ങൾ മാത്രം മറ്റൊരു വേദിയിൽ നടത്തണം എന്നും ബാക്കി മത്സരങ്ങൾ പാകിസ്ഥാനിലും നടത്തണം എന്ന തീരുമാനത്തോട് ശക്തമായ എതിർപ്പാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. എതിർപ്പ് വന്ന സ്ഥിതിക്ക് ഐസിസി വേദി മാറ്റത്തിന് സാധ്യത കല്പിക്കുന്നുണ്ട്. ഹൈബ്രിഡ് മോഡൽ ടൂർണമെന്റ് ആകുമ്പോൾ ശ്രീലങ്ക അല്ലെങ്കിൽ ദുബായ് എന്നി സ്ഥലങ്ങളായിരിക്കും വേദി ആകുക.

എന്നാൽ അനൗത്യോഗീകമായ റിപ്പോട്ടിൽ സൂചിപ്പിക്കുന്നത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ പാകിസ്താനിലേക്ക് വന്നില്ലെങ്കിൽ 2036 ഇൽ നടക്കാൻ പോകുന്ന ഒളിമ്പിക്സ് ഇന്ത്യയിൽ നടത്താൻ പാകിസ്ഥാൻ ഗവർമൻറ്റ് സമ്മതിക്കില്ല. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിക്ക് അവർ പരാതി നൽകും, ഇന്ത്യ കായിക മേഖലയെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നു എന്ന പേരിൽ. അത് ഇന്ത്യക്ക് ദോഷം ചെയ്യും എന്ന് ഉറപ്പാണ്.

2008ലെ ഏഷ്യ കപ്പിന് ശേഷം ആഭ്യന്തര പ്രശ്ങ്ങൾ കാരണം ഇന്ത്യ ഒരു തവണ പോലും പാകിസ്ഥാനിൽ കളിക്കാൻ തയ്യാറായിട്ടില്ല. ഫെബ്രുവരി 19 മുതലാണ് ചാമ്പ്യൻസ് ട്രോഫി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.