വരാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സന്നാഹ മത്സരത്തില്‍ ബാബര്‍ അസമിന്റെ നേതൃത്വത്തിലുള്ള ടീം ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതില്‍ നിരാശ പ്രകടിപ്പിച്ച് പാകിസ്ഥാന്‍ മുന്‍ താരം റമീസ് രാജ. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 345 റണ്‍സ് നേടി. എന്നാല്‍ മറുപടിയില്‍ പാക് ബോളര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ കിവീസ് 43.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
എനിക്കറിയാം ഇത് ഒരു പരിശീലന ഗെയിം മാത്രമായിരുന്നു, പക്ഷേ ഒരു വിജയം ഒരു വിജയമാണ്. ഒപ്പം ജയിക്കുക എന്നത് ഒരു ശീലമായി മാറുന്നു. പക്ഷേ, പാകിസ്ഥാന്‍ ഇപ്പോള്‍ തോല്‍ക്കുന്നത് ശീലമാക്കിയതായി എനിക്ക് തോന്നുന്നു. ആദ്യം അവര്‍ ഏഷ്യാ കപ്പില്‍ തോറ്റു, ഇപ്പോള്‍ ഇവിടെ.
പാകിസ്ഥാന്‍ 345 റണ്‍സ് നേടി, അത് മികച്ച റണ്‍ വേട്ടയായി. തുടര്‍ന്നും നിങ്ങള്‍ക്ക് ഇന്ത്യയില്‍ അത്തരം പിച്ചുകള്‍ ലഭിക്കുമെങ്കില്‍, നിങ്ങളുടെ ബോളിംഗ് ഇതുപോലെ മിസ്ഫയര്‍ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ 400 സ്‌കോര്‍ ചെയ്യേണ്ടിവരും. നിങ്ങളുടെ തന്ത്രങ്ങള്‍ മാറ്റുക റിസ്‌ക് എടുക്കുക, നിങ്ങള്‍ അത് ചെയ്യുന്നില്ല. ആദ്യം 10-15 ഓവറുകള്‍ പ്രതിരോധത്തില്‍ കളിക്കുകയും പിന്നീട് ഗിയര്‍ മാറ്റുകയും ചെയ്യുന്നു- റമീസ് രാജ പറഞ്ഞു.
ഒക്ടോബര്‍ മൂന്നിന് ഹൈദരാബാദില്‍ ഓസ്ട്രേലിയയ്ക്കെതിരെ പാകിസ്ഥാന്‍ തങ്ങളുടെ രണ്ടാം സന്നാഹ മത്സരം കളിക്കും. ഒക്ടോബര്‍ 6 ന് നെതര്‍ലന്‍ഡ്സിനെതിരെ അതേ നഗരത്തില്‍ അവര്‍ തങ്ങളുടെ ലോകകപ്പ് ക്യാമ്പയിനും ആരംഭിക്കും.