ആ താരം കാരണം പാകിസ്ഥാൻ തോൽക്കും, അവൻ കളിക്കാതിരുന്നാൽ മതിയായിരുന്നു; തുറന്നടിച്ച് അക്വിബ് ജാവേദ്

കഴിഞ്ഞ വർഷം ഒരു ലോകകപ്പ് മത്സരത്തിൽ പാക്കിസ്ഥാനോട് ഇന്ത്യ നേരിട്ട ആദ്യ തോൽവി ഇന്ത്യൻ ടീം മാനേജ്‌മെന്റിന് ഒരു ഉണർവായി മാറിയെന്ന് പറയുകയാണ് അക്വിബ് ജാവേദ്.  കഴിഞ്ഞ വർഷം എഡിഷനിൽ നിന്ന് നിർഭാഗ്യകരമായി പുറത്തായത് ഡ്രസ്സിംഗ് റൂമിൽ വലിയ മാറ്റത്തിന് കാരണമായി, ഈ വർഷാവസാനം ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പ് നിരവധി യുവ പ്രതിഭകലെ ഇന്ത്യ ഇതിനോടകം പരീക്ഷിച്ച് കഴിഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിലെ ഈ പരിവർത്തന ഘട്ടത്തിനിടയിൽ, യുഎഇയിൽ ഓഗസ്റ്റ് 27-ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നു . 4 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ടൂർണമെന്റ് ആരംഭിക്കും, നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ ആഗസ്റ്റ് 28 ന് ബദ്ധവൈരികളായ പാകിസ്ഥാനെ നേരിടും. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ, പാകിസ്താനെ നേരിടുമ്പോൾ ജയം മാത്രമാണ് ടീമോറിന്റെ ലക്‌ഷ്യം.

“ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം അവരുടെ ബാറ്റിംഗിലാണ്. ഇന്ത്യയുടെ ബാറ്റിംഗ് പരിചയസമ്പന്നമാണ്. രോഹിത് ശർമ്മയെപ്പോലുള്ള ഒരു ബാറ്റ്‌സ്‌മാൻ ക്ലിക്കായാൽ , അദ്ദേഹത്തിന് ഒറ്റയ്ക്ക് ഇന്ത്യയ്‌ക്കായി മത്സരം വിജയിപ്പിക്കാനാകും. അതുപോലെ ഫഖർ സമാനും. നിയന്ത്രണത്തോടെ കളിച്ചാൽ പാക്കിസ്ഥാനു വേണ്ടി മൽസരം ജയിക്കാൻ അവനും സാധിക്കും . എന്നാൽ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും മധ്യനിര നിര, അതാണ് വ്യത്യാസം. കൂടാതെ, അവരുടെ ഓൾറൗണ്ടർ ഹാർദിക് പാണ്ഡിയ, പാകിസ്താന് അതുപോലെ ഒരു താരമില്ല.” അക്വിബ് ജാവേദ് പറയുന്നു

2022-ൽ പാണ്ഡ്യയുടെ ഫോമിൽ ഉയർച്ചയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്. 2021 ലെ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന് ശേഷം, ഓൾറൗണ്ടർ കളിക്കളത്തിൽ നിന്ന് കുറച്ച് സമയം മാറി നിന്ന് ബെംഗളൂരുവിലെ എൻസിഎയിലെ പുനരധിവാസത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

മാർച്ചിൽ, ഐ‌പി‌എൽ 2022 ൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായി അദ്ദേഹം തിരിച്ചെത്തി, വിമർശകരെയും ആരാധകരെയും ആശ്ചര്യപ്പെടുത്തി. സീസണിൽ 400-ലധികം റൺസ് നേടിയ അദ്ദേഹം ഫുൾ ത്രോട്ടിൽ ബൗൾ ചെയ്യുന്നതും കണ്ടു. ടീം ഐ.പി.എൽ കിരീടം കൂടി നേടിയതോടെ നയാകാം എന്ന നിലയിൽ താരത്തിന്റെ വളർച്ചക്കും ലോകം സാക്ഷി ആയി. ഇന്ത്യൻ ടീമിലേക്ക് ഉൽ താരത്തിന്റെ മടങ്ങിവരവിൽ ആ പഴയ വിനറ്റേജ് ഹാർദികിനെ ലോകം കണ്ടു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു