Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CRICKET

ധോണിയോടും മാപ്പിരന്ന് ഹാര്‍ദ്ദിക്ക് പാണ്ഡ്യ

, 12:26 pm

സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി പുലിവാല്‍ പിടിച്ച ഹാര്‍ദ്ദിക്ക് പാണ്ഡ്യ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയോടും പരിശീലകന്‍ രവിശാസ്ത്രിയോടും മാപ്പപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍. താരത്തിനെതിരെ കടുത്ത നടപടികളിലേക്ക് ബിസിസിഐ നീങ്ങുന്നതിനിടേയാണ് ഹാര്‍ദ്ദിക്ക് മാപ്പപേക്ഷയുമായി ധോണിയേയും ശാസ്ത്രിയേയും സമീപിച്ചത്.

നേരത്തെ ട്വിറ്ററിലൂടെയും ഹാര്‍ദ്ദിക്ക് പാണ്ഡ്യ പരസ്യമായി മാപ്പപേക്ഷിച്ചിരുന്നു. ഹാര്‍ദ്ദിക്കിനെ ബിസിസിഐ രണ്ട് മത്സരങ്ങളില്‍ വിലക്കിയേക്കുമെന്നാണ് സൂചന.

അതെസമയം കെ.എല്‍ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും പങ്കെടുത്ത ടിവി ഷോ ഹോട്ട്സ്റ്റാറില്‍ നിന്ന് പിന്‍വലിച്ചു. ‘കോഫി വിത്ത് കരണ്‍’ എന്ന ചാറ്റ് ഷോയിലെ സീസണ്‍ ആറാമത്തെ എപ്പിസോഡാണ് വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ചത്. ഷോയില്‍ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ബിസിസിഐ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

നിരവധി സ്ത്രീകളുമായി തനിക്ക് ലൈംഗിക ബന്ധമുണ്ടെന്നും ഇത്തരം കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ അന്വേഷിക്കാറില്ലെന്നുമായിരുന്നു ഹാര്‍ദിക് പരിപാടിയുടെ അവതാരകനായ കരണ്‍ ജോഹറിനോട് വെളിപ്പെടുത്തിയത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ദിവസം ആ വിവരം മാതാപിതാക്കളോട് സംസാരിക്കാറുണ്ടെന്നും ഇത്തരം കാര്യങ്ങള്‍ അവര്‍ ചോദിക്കാതെ തന്നെയാണ് പറയുന്നതെന്നും ഹാര്‍ദിക് കൂട്ടിച്ചേര്‍ത്തു

Advertisement