പന്തും രാഹുലും ഒന്നും വേണ്ട, പകരം ഈ നാല് താരങ്ങളെ എന്ത് വിലകൊടുത്തും ടീമിലെത്തിക്കണം; അപ്രതീക്ഷിത പേരുകൾ ആർസിബിയോട് നിർദേശിച്ച് എബി ഡിവില്ലിയേഴ്സ്

ഐപിഎൽ 2025 മെഗാ ലേലം നവംബർ 24, 25 തീയതികളിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കും. ശ്രേയസ് അയ്യർ (കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്), ഋഷഭ് പന്ത് (ഡൽഹി ക്യാപിറ്റൽസ്), കെ എൽ രാഹുൽ (ലഖ്നൗ സൂപ്പർ ജയൻ്റ്സ്) എന്നിവരെ അതാത് ടീമുകൾ നിലനിർത്തിയില്ല. എന്തായാലും ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരങ്ങൾക്ക് വേണ്ടി വാശിയേറിയ ലേലം വിളിയാണ് പ്രതീക്ഷിക്കുന്നത്. ലീഗിലെ സൂപ്പർ ടീമുകളിൽ ഒന്നായ ആർസിബി ഇതിൽ രാഹുൽ, പന്ത് തുടങ്ങിയ താരങ്ങൾക്ക് വേണ്ടി ശ്രമിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നിരുന്നാലും, വർഷങ്ങളോളം ആർസിബിക്കായി കളിച്ച എബി ഡിവില്ലിയേഴ്സ് നാല് വ്യത്യസ്ത കളിക്കാരെ ലക്ഷ്യം വയ്ക്കാൻ ടീം മാനേജ്മെൻ്റിനോട് നിർദ്ദേശിച്ചു. ഒരു മികച്ച സ്പിന്നറെ സൈൻ ചെയ്യുന്നതിനാണ് മുൻഗണന നൽകേണ്ടതെന്നും എബി ഡിവില്ലിയേഴ്സ് പറഞ്ഞു. യുസ്വേന്ദ്ര ചാഹലിൻ്റെയും രവിചന്ദ്രൻ അശ്വിൻ്റെയും പേരുകൾ അദ്ദേഹം നിർദ്ദേശിച്ചു. ഇത് കൂടാതെ പഞ്ചാബ് കിങ്‌സ് നിലനിർത്തിയിട്ടില്ലാത്ത കഗിസോ റബാഡയുടെ പേരുമായാണ് അദ്ദേഹം എത്തിയത്. സൺറൈസേഴ്‌സ് ഹൈദരാബാദ് വിട്ട ഭുവനേശ്വർ കുമാർ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് വേണ്ടി കളിക്കുന്നത് കാണാനും അദ്ദേഹം ആഗ്രഹിച്ചു.

“ഒരു ലോകോത്തര സ്പിന്നറെ നേടുക എന്നതായിരിക്കണം നിങ്ങളുടെ മുൻഗണന. യൂസി ചാഹൽ ആർസിബിയുടെ മുൻ താരം ആയതിനാൽ അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താം. അദ്ദേഹത്തിൻ്റെ ആർആർ സഹതാരം രവിചന്ദ്രൻ അശ്വിനായിട്ടോ ശ്രമിക്കണം. മുൻനിര ബോളർ റബാഡ മികച്ച ഓപ്ഷൻ ആണ് ”എബി ഡിവില്ലിയേഴ്സ് പറഞ്ഞു.

“ഇത് കൂടാതെ ഞാൻ ഭുവനേശ്വർ കുമാറിനൊപ്പം പോകും. ഇവ എൻ്റെ നാല് പിക്കുകളാണ്. ഇവർക്കായി പണം ചെലവഴിക്കുക. യുസി ചാഹൽ, കെജി റബാഡ, ഭുവി കുമാർ, രവി അശ്വിൻ എന്നിവരാണ് വേണ്ടത്. ഈ നാലുപേരെയും കിട്ടിയ ശേഷം ബാക്കിയുള്ള പണം കൊണ്ട് നമുക്ക് മറ്റ് കളിക്കാരെ വാങ്ങാം.” ഡിവില്ലിയേഴ്സ് പറഞ്ഞു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!