'ബംഗ്ലാദേശിന്റെ ഫീല്‍ഡിംഗ് ക്രമീകരിക്കാന്‍ നീയാണോ അവരുടെ ക്യാപ്റ്റന്‍?'; മൈതാനത്ത് സംഭവിച്ചതില്‍ വിശദീകരണവുമായി ഋഷഭ് പന്ത്

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് കളിക്കളത്തിലെ തമാശ നിമിഷങ്ങള്‍ക്ക് പേരുകേട്ട ആളാണ്. പന്ത് വിക്കറ്റ് കീപ്പ് ചെയ്യുമെന്ന സമയത്ത് സ്വന്തം ടീമിനും എതിര്‍ ടീമിനും ഒരു പോലെ എന്റര്‍ടൈന്റ്മെന്റ് സമ്മാനിക്കാറുണ്ട്. നിലവില്‍ ബംഗ്ലാദേശിന് എതിരായ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തില്‍ പന്ത് ബാറ്റിംഗിനൊപ്പം തന്റെ രസകരമായ മികവ് ഫീല്‍ഡില്‍ കാണിച്ചു.

മൂന്നാം ദിനം കളിക്കിടെ ബംഗ്ലാദേശിനായി ഫീല്‍ഡ് സെറ്റ് ചെയ്താണ് പന്ത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചത്. ബാറ്റിംഗിനായി ഗാര്‍ഡ് എടുക്കുന്നതിനിടെ തന്റെ ലെഗ് സൈഡില്‍ ഒരു ഫീല്‍ഡറെ ഇടൂ എന്ന് പന്ത് ബംഗ്ലാദേശ് ബൗളറോട് പറയുകയായിരുന്നു. ലെഗ് സൈഡില്‍ ഒരാള്‍ കുറവാണെന്നും ഒരാളെ ഇവിടെ നിര്‍ത്തൂവെന്നും റിഷഭ് പന്ത് പറഞ്ഞു. പന്ത് പറഞ്ഞതുപോലെ ഒരു ഫീല്‍ഡറെ ബംഗ്ലാദേശ് ലെഗ് സൈഡില്‍ നിര്‍ത്തുകയും ചെയ്തു.

ഇന്ത്യ 280 റണ്‍സിന്റെ വന്‍ മാര്‍ജിനില്‍ വിജയിച്ചതിന് ശേഷം, പന്തിനോട് എതിരാളിയെ ഉപദേശിക്കുമ്പോള്‍ എന്താണ് കാരണമായതെന്ന് സാബ കരീം ചോദിച്ചു. ”എനിക്ക് പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കാനുണ്ട്. രണ്ടാം ഇന്നിംഗ്‌സില്‍ തസ്‌കിന്‍ അഹമ്മദ് ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ എന്തിനാണ് നിങ്ങള്‍ അവനുവേണ്ടി ഫീല്‍ഡിംഗ് ക്രമീകരിച്ചത്? ആരാണ് ബംഗ്ലാദേശിന്റെ ക്യാപ്റ്റന്‍, ഷാന്റോയോ അതോ പന്തോ? എന്നായിരുന്നു സാബ കരീമിന്റെ ചോദ്യം.

ഞാന്‍ അജയ് (ജഡേജ) ഭായിയുമായി കളിക്കളത്തിന് പുറത്ത് സംസാരിക്കുമ്പോള്‍, നിങ്ങള്‍ എവിടെ കളിച്ചാലും ക്രിക്കറ്റ് നന്നായി കളിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിക്കാറുണ്ട്. അത് എതിരാളികളായാലും നിങ്ങളുടെ ടീമായാലും. അവിടെ മിഡ് വിക്കറ്റില്‍ ഒരു ഫീല്‍ഡറും ഇല്ലായിരുന്നു. രണ്ട് ഫീല്‍ഡര്‍മാര്‍ ഒരിടത്ത് നില്‍ക്കുന്നുണ്ടായിരുന്നു. അതിനാല്‍ ഫീല്‍ഡറെ അവിടെ നിര്‍ത്താന്‍ ഞാന്‍ അവനോട് (ഷാന്റോ) പറഞ്ഞു. പന്ത് മറുപടി പറഞ്ഞു.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം