ഐ.സി.സി ടെസ്റ്റ് റാങ്കിംഗ്: കരിയറിലെ ഏറ്റവും മികച്ച നേട്ടത്തില്‍ പന്ത്, അശ്വിന്‍ രണ്ടാമത്

ഐ.സി.സി ടെസ്റ്റ് റാങ്കിംഗില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ടെസ്റ്റ് റാങ്കിംഗില്‍ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തെത്തിയിരിക്കുകയാണ് റിഷഭ് പന്ത്. ഏഴുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി താരം പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി.

ഇന്ത്യയുടെ രോഹിത് ശര്‍മയും ഏഴാം സ്ഥാനത്തെത്തി. ഇരുവര്‍ക്കും 747 പോയിന്റാണുള്ളത്. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി അഞ്ചാം സ്ഥാനത്താണ്.

India vs England: R Ashwin schools Rishabh Pant after easy stumping miss |  Sports News,The Indian Express

ബോളര്‍മാരുടെ പട്ടികയില്‍ സ്പിന്നര്‍ ആര്‍.അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ ജസ്പ്രീത് ബുംറ ഒന്‍പതില്‍ നിന്നും പത്താം സ്ഥാനത്തേക്ക് വീണു. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാമത്.

Opportunity for Jadeja to top bowling and all-rounder

Read more

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. രവീന്ദ്ര ജഡേജ പട്ടികയില്‍ മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്.