LSG VS GT: മേടിച്ച കാശിന് കുറച്ച് ആത്മാർത്ഥത കാണിച്ചൂടെ പന്തേ; വീണ്ടും ഫ്ലോപ്പായി ലക്‌നൗ ക്യാപ്റ്റൻ; താരത്തിന് നേരെ വൻ ആരാധകരോക്ഷം

നാളുകൾ ഏറെയായി മോശമായ ബാറ്റിംഗ് തുടരുന്ന ലക്‌നൗ സൂപ്പർ ജയൻറ്സ് ക്യാപ്റ്റൻ റിഷബ് പന്ത് ഇന്ന് നടക്കുന്ന മത്സരത്തിലും ആ പതിവ് തെറ്റിച്ചില്ല. ലക്‌നൗവിന് വേണ്ടി 18 പന്തിൽ 4 ഫോർ അടക്കം 21 റൺസായിരുന്നു താരത്തിന്റെ സംഭാവന. ഇതോടെ ഐപിഎലിൽ ഏറ്റവും വില കൊടുത്ത് വാങ്ങിയ താരത്തിന്റെ കാര്യത്തിൽ ടീം ഉടമ സഞ്ജീവ് ഗോയങ്ക തീരുമാനം എടുക്കും എന്നാണ് ആരാധകരുടെ വിലയിരുത്തൽ.

ഐപിഎലിൽ ഇന്ന് നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്‌നൗ സൂപ്പർ ജയൻറ്സ് 6 വിക്കറ്റിന് വിജയിച്ചു. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ ടീമിന് സാധിച്ചു. ലക്‌നൗവിന് വേണ്ടി നിക്കോളാസ് പുരാൻ 61 റൺസും ഐഡൻ മാർക്ക്രം 58 റൺസും നേടി. ബോളിങ്ങിൽ രവി ബിഷ്‌ണോയി, ശ്രദൂൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റുകളും, ദിഗ്‌വേഷ് സിങ്, ആവേശ ഖാൻ എന്നിവർ ഓരോ വിക്കറ്റുകളും നേടി.

ഗുജറാത്തിനായി ക്യാപ്റ്റൻ 60 റൺസും, സായി സുദർശൻ 56 റൺസും നേടി മികച്ച പ്രകടനം നടത്തി. എന്നാൽ ബോളിങ്ങിൽ താരങ്ങൾ നിരാശയാണ് സമ്മാനിച്ചത്. മുഹമ്മദ് സിറാജ് വിക്കറ്റുകൾ ഒന്നും നേടാതെ 4 ഓവറിൽ 50 റൺസ് വഴങ്ങി. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകളും, റഷീദ് ഖാൻ, വാഷിംഗ്‌ടൺ സുന്ദർ എന്നിവർ ഓരോ വിക്കറ്റുകൾ വീതവും വീഴ്ത്തി.

Latest Stories

കാന്തപുരത്ത് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍, കണ്ടെത്തിയത് സമീപത്തെ കുളത്തില്‍ നിന്ന്

സൂക്ഷിച്ച് നോക്കിയാല്‍ ഒരു മാറ്റം കാണാം, ലോഗോയില്‍ കൈവച്ച് ഗൂഗിള്‍, പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം പുതിയ രൂപത്തില്‍

തമ്മിലടിച്ച് ജയസാധ്യത ഇല്ലാതാക്കരുത്, ഐക്യത്തോടെ മുന്നോട്ട് പോവണം, ജയിക്കാനുളള അനുകൂല സാഹചര്യമുണ്ട്, കെപിസിസി നേതാക്കളോട് ഹൈക്കമാന്റ്‌

INDIAN CRICKET: ശുഭ്മാന്‍ ഗില്ലിനെ ക്യാപ്റ്റനാക്കരുത്, നായകനാക്കേണ്ടത് അവനെയാണ്, ഗംതം ഗംഭീറിനെ കാത്തിരിക്കുന്നത് എട്ടിന്റെ പണി, തുറന്നുപറഞ്ഞ് അശ്വിന്‍

കെപിസിസി ഭാരവാഹി തിരഞ്ഞെടുപ്പിലെ വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ആന്റോ ആന്റണി പങ്കെടുത്തില്ലെന്ന പ്രചാരണം ക്രൂരം

അഖില്‍ മാരാര്‍ ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപണം, പരാതി നല്‍കി ബിജെപി

കശ്മീര്‍ വിഷയത്തില്‍ മൂന്നാംകക്ഷി ഇടപെടല്‍ അനുവദിക്കില്ല, ട്രംപിന്റെ വാദങ്ങള്‍ തളളി ഇന്ത്യ, വ്യാപാരം ചര്‍ച്ചയായിട്ടില്ലെന്നും വിദേശകാര്യ വക്താവ്

'വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്നു, പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവ'; റാപ്പർ വേടനെതിരെ വിദ്വേഷ പ്രസംഗവുമായി ആർഎസ്എസിന്റെ കേസരിയുടെ മുഖ്യപത്രാധിപർ എൻ.ആർ മധു

IPL 2025: ജോസ് ബട്‌ലര്‍ ഇനി കളിക്കില്ലേ, താരം എത്തിയില്ലെങ്കില്‍ ഗുജറാത്തിന്റെ കിരീടമോഹം ഇല്ലാതാകും, ആകെയുളള പ്രതീക്ഷ അവനാണ്‌, ആകാംക്ഷയോടെ ആരാധകര്‍

അദ്ദേഹം എന്നെ കരയിപ്പിച്ചു, ചിരിപ്പിച്ചു, ജീവിതത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചു..; തലൈവര്‍ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ലോകേഷ്