പന്ത് ദി ഷോ മാൻ, കിവീസിനെ വിറപ്പിച്ച ഒറ്റയാൻ; കളിച്ചത് ഏറ്റവും മികച്ച ടെസ്റ്റ് ഇന്നിങ്‌സുകളിൽ ഒന്ന്

ഋഷഭ് പന്ത്- ഈ താരവും ഇന്ന് കളിച്ച മനോഹരമായ ഇന്നിംഗ്‌സും ഇന്ത്യൻ ആരാധകർ ഒരിക്കലും മറക്കാനിടയില്ല. സ്വന്തം മണ്ണിൽ സംഭവിക്കേണ്ട ഏറ്റവും വലിയ അപമാനത്തിൽ നിന്ന് താരം ഇന്ത്യയെ രക്ഷിക്കുക ആയിരുന്നു താരം. കിവീസ് ഉയർത്തിയ 146 എന്ന സ്കോറിന് മുന്നിൽ ബാറ്റ് ചെയ്ത ഇന്ത്യ 100 ൽ താഴെയുള്ള സ്കോറിന് പുറത്താക്കുമെന്ന് കരുതിയ സ്ഥലത്ത് നിന്ന് കളിയുടെ ഒരു വേള വിജയപ്രതീക്ഷ തന്നത് പന്ത് കളിച്ച മനോഹരമായ ഇന്നിങ്സ് ആയിരുന്നു.

സൂപ്പർതാരങ്ങളായ രോഹിതും, കോഹ്‌ലിയും, ഗില്ലും, സർഫ്രാസും, എല്ലാവരും കളി മറന്നപ്പോൾ ഇന്ത്യൻ ഇന്നിഗ്‌സിനെ മുന്നോട്ട് കൊണ്ടുപോയതും പുറത്താകുന്നത് വരെയും കിവീസിനെ വിറപ്പിച്ചതുമായ താരത്തിനെ വൺ മാൻ ഷോ അത്ര മനോഹരമായിരുന്നു. 57 പന്തിൽ 64 റൺ എടുത്ത ഏകദിന സ്റ്റൈലിൽ ഉള്ള ഇന്നിംഗ്സ് മാത്രമാണ് ഈ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ഓർക്കാൻ ഉണ്ടായിരുന്നത്.

തന്റെ ടിപ്പിക്കൽ ശൈലിയിൽ തന്നെ കളിച്ചതിനൊപ്പം വളരെ ശ്രദ്ധയോടെ ഇന്നിംഗ്സ് കൊണ്ടുപോയി പന്ത് കിവീസിന്റെ മികച്ച ബോളർമാർക്ക് എല്ലാം ബുദ്ധിമുട്ട് സൃഷ്ടിച്ചു. ഒടുവിൽ വിവാദപരമായ ഒരു എൽബിഡബ്ല്യൂ തീരുമാനത്തിന് ഒടുവിൽ അജാസ് പട്ടേലിന് ഇരയായി മടങ്ങുമ്പോൾ മുംബൈ സ്റ്റേഡിയം മുഴുവൻ അയാളുടെ പോരാട്ടത്തിന് മുന്നിൽ കൈയടിച്ചു.

മത്സരത്തിലേക്ക് വന്നാൽ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് 25 റൺസ് തോൽവി. 147 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ മൂന്നാം ദിനം 121 റൺസിന് ഓൾഔട്ടായി. ഇതോടെ പരമ്പര 3-0 ന് കിവീസ് തൂത്തുവാരി.

Latest Stories

പൊലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയെ ബാറില്‍ നിന്ന് പിടികൂടി

ക്ലബ് ഫുട്ബോൾ മെച്ചപ്പെട്ടാൽ മാത്രമേ ഇന്ത്യ ലോകകപ്പ് കളിക്കുവെന്ന് ഗോകുലം എഫ് സി കോച്ച്

ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരുന്നു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; സിനിമതാരമായ അധ്യാപകന്‍ അറസ്റ്റില്‍

ബോർഡർ-ഗവാസ്‌കർ ട്രോഫി: ആദ്യ മത്സരത്തിന്റെ മൂന്നാം ദിനത്തിൽ രോഹിത് ഇന്ത്യൻ ടീമിലെത്തും

കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി; പ്രതി ഒളിവില്‍

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം