സഞ്ജു സാംസണെ ഒരുപാട് ഇഷ്ടപെടുന്ന ക്രിക്കറ്റ് പ്രേമികൾ ഉള്ള നാടാണ് കേരളം. ഇവിടെ അദ്ദേഹത്തിനായി ജയ് വിളിക്കാനും കൈയടിക്കാനും ഒരുപാട് ആരാധകരുണ്ട്. എന്നാൽ, കേരളത്തിൽ സഞ്ജുവിന് മാത്രമല്ല കോഹ്‌ലിക്കും രോഹിത്തിനുമെല്ലാം ഫാൻസ് ഉണ്ട്. സഞ്ജുവിന് ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മത്സരം നൽകുന്ന ഋഷഭ് പന്തിനെ സ്നേഹിക്കുന്ന ആരാധകരുടെ സ്നേഹകൂട്ടായ്മാണ് ഓൾ കേരള ഋഷഭ് പന്ത് ഫാൻസ് കേരള. ലോക ക്രിക്കറ്റിൽ ഇന്ന് നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ റേഞ്ച് അറിയാൻ ഇന്ത്യയുടെ ചരിത്ര വിജയം കണ്ട ഓസ്‌ട്രേലിയൻ ടെസ്റ്റ് പരമ്പര മാത്രം കണ്ടാൽ മതി.
80 ഓളം ആരാധകർ ഭാഗമായ ഈ ഗ്രൂപ്പില്‍ അഡ്മിൻ അടക്കം 15 ആളുകൾ സംഘടന സംവിധാനങ്ങൾ നിയന്ത്രിക്കാനുണ്ട്. പന്തിനെ ഇന്നോ ഇന്നലെയോ ഫോളോ ചെയ്യാൻ തുടങ്ങിയ ആരാധകരല്ല. മറിച്ച് പക്ഷെ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്ക കാലം മുതൽ പന്തിനേയും സ്നേഹിക്കുകയും അദ്ദേഹത്തിന്റെ മത്സരങ്ങളും കളിരീതികളും പിന്തുടരുന്നവരുമാണ്.
പന്തിനെ ഒത്തിരി സ്നേഹിക്കുന്ന ഈ കൂട്ടായ്മ പന്തിന്റെ ജന്മദിനം, അദ്ദേഹം വാഹനാപകടത്തിൽ നിന്ന് തിരിച്ചുവന്ന ദിനം, ഉൾപ്പടെ പന്തുമായി ബന്ധപ്പെട്ട ദിനങ്ങളിൽ എല്ലാം സ്നേഹകൂട്ടായ്മയങ്ങളും സേവന പ്രവർത്തനങ്ങളും നടത്താറുണ്ട്. സംഘടനയുടെ പ്രസിഡന്റ് കാർത്തിക്ക് പന്തിനെ തനിക്ക് കാണാൻ ലഭിച്ച മഹാഭാഗ്യത്തെക്കുറിച്ചും പന്ത് നൽകിയ സമ്മാനത്തെക്കുറിച്ചും പറഞ്ഞിരിക്കുകയാണ്.
” പന്തിനെ കാണാൻ ആഗ്രഹമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ സംഘടന ഉണ്ടായിരുന്നു എങ്കിലും രജിസ്റ്റർ ചെയ്തത് 2 വര്ഷം മുമ്പ് മാത്രമാണ്. എല്ലാവരും പന്തിനെ കാണാൻ ആഗ്രഹിച്ചു എങ്കിലും എനിക്ക് ഒരാൾക്ക് മാത്രമാണ് ഏറെ പരിശ്രമത്തിനൊടുവിൽ അവസരം കിട്ടിയത്. എന്തായാലും ഞാനാണ് ആരാധകരെ പ്രതിനിധീകരിച്ച് പോയത്. ഏയ്ഞ്ചലീനാ നീതു എന്ന കൂട്ടുകാരി വരച്ച പന്തിന്റെ മനോഹരമായ ചിത്രമായിരുന്നു സമ്മാനമായി ഞങ്ങൾ കരുതിയത്. ഇടുക്കി സ്വദേശിനി വരച്ച ഈ ചിത്രം പന്തിന് ഏറെ ഇഷ്ടപ്പെട്ടു.
പ്രവർത്തനങ്ങളെക്കുറിച്ചൊക്കെ ഒത്തിരി താരം സംസാരിച്ചു. ഞങ്ങൾ 200 പേരെ സഹായിച്ചാൽ പന്ത് 400 ആളുകളെ സഹായിക്കുമെന്നാണ് പറഞ്ഞത്. ആ വാക്കുകൾ ഒകെ കേട്ടപ്പോൾ ഒത്തിരി സന്തോഷമായി. എന്റെ പിറന്നാൾ ദിനം ആയിരുന്നു മെയ് 10 , മെയ് 9 നാണ് അദ്ദേഹത്തെ കാണാൻ പോയത്. സമ്മാനായി പന്ത് 9 വർഷമായി ഉപയോഗിച്ചിരുന്ന കൈയിൽ കിടന്ന ചെയിൻ എനിക്ക് തന്നു. ഇതിനേക്കാൾ വലിയ ഗിഫ്റ്റ് എനിക്ക് കിട്ടാനില്ല.” കാർത്തിക്ക് തന്റെ വാക്കുകൾ അവസാനിപ്പിച്ചു.
എന്തായാലും പന്ത് ഇന്ത്യയെ കൂടുതൽ കൂടുതൽ മത്സരങ്ങൾ ജയിപ്പിക്കുന്ന കാഴ്ചയാണ് ഇവർക്ക് കൂടുതലായി കാണാൻ ആഗ്രഹം.