ഞാൻ ലോകകപ്പ് കാണില്ല എന്ന് പരാഗ്, എന്നാൽ ഏകദിന പരമ്പര ബഞ്ചിൽ ഇരുന്ന് കണ്ടോ എന്ന് രോഹിത്; കളിച്ചില്ലെങ്കിലും റിയാൻ ട്രോളുകൾ വൈറൽ

മികച്ച ബോളിങ് കാഴ്ച വെച്ചിട്ടും ബാറ്റിങ്ങിൽ ആ മികവിലേക്ക് എത്താതെ പോയതിനാൽ തന്നെ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ സമനിലയിൽ കൊണ്ട് അവസാനിപ്പിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റിംഗ് എടുത്ത ശ്രീലങ്ക 50 ഓവറിൽ 230-8 എന്ന നിലയിൽ ആദ്യ ഇന്നിങ്ങ്സ് അവസാനിപ്പിച്ചു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമ്മ അർദ്ധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. പിന്നീട് വന്ന താരങ്ങൾ പലരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും അനാവശ്യ ഷോട്ടുകൾക്ക് ശ്രമിച്ച് വിക്കറ്റുകൾ കളഞ്ഞു. ഓൾ റൗണ്ടർ ശിവം ദുബൈ ക്രീസിൽ നിന്ന സമയത്ത് വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിക്കറ്റും തൊട്ടടുത്ത പന്തിൽ അനാവശ്യ ആവേശം കാണിച്ച അർശ്ദീപ് സിംഗിന്റെ വിക്കറ്റും വീണതോടെ മത്സരം സമനിലയിൽ അവസാനിച്ചു.

രോഹിത് ശർമ്മയും വിരാട് കോലിയും എട്ട് മാസത്തിന് ശേഷം ഏകദിന ഫോര്മാറ്റിലേക്ക് തിരിച്ചെത്തി, ഓസ്‌ട്രേലിയയ്‌ക്കെതിരായ 2023 ലോകകപ്പ് ഫൈനലിന് ശേഷം ഇരുവരും കളിച്ച ആദ്യ പോരാട്ടം എന്നൊരു പ്രത്യേകതയും ഇന്നലത്തെ മത്സരത്തിന് ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം ജയിക്കാൻ സാധിക്കാതെ പോയതിൽ തനിക്ക് നിരാശ ഉണ്ടെന്നാണ് രോഹിത് പ്രതികരിച്ചത്.

അതേസമയം ടീം ബഞ്ചിൽ ഉണ്ടായിരുന്ന റിയാൻ പരാഗിന്റെ പേരിൽ മത്സരത്തിന് ശേഷം വ്യാപക ട്രോളുകളാണ് പ്രചരിക്കുന്നത്. സംഭവം മറ്റൊന്നും അല്ല ലോകകപ്പ് സമയത്ത് തന്നെ ടീമിൽ എടുക്കാത്തതിനാൽ താൻ മത്സരങ്ങൾ ടി വിയിൽ പോലും കാണില്ല എന്ന പ്രതികരണമാണ് നടത്തിയിരുന്നത്. ആ സമയം തന്നെ അതുമായി ബന്ധപ്പെട്ടുള്ള ട്രോളുകൾ വളരെ വ്യാപകമായി സോഷ്യൽ മീഡിയയിൽ എല്ലാം വന്നിരുന്നു. എന്നാൽ ഇന്നലത്തെ മത്സരത്തിൽ അതെ ഇന്ത്യയുടെ പ്രകടനം ബഞ്ചിൽ ഇരുത്തി കാണിച്ച രോഹിത് മാസ് കാണിച്ചു എന്നാണ് ട്രോളുകൾ.

പരാഗ് ഇന്ത്യൻ ടീമിനായി അത്ര മികച്ച ബാറ്റിംഗ് പ്രകടനം ഒന്നും നടത്തിയിട്ട് ഇല്ലെങ്കിലും ബോളിങ്ങിൽ താരം ഇതിനകം തന്നെ മികവ് കാണിച്ചിട്ടുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ