PBKS VS CSK : എന്നോട് ശ്രേയസ് അയ്യർ പറഞ്ഞത് ഒരേ ഒരു കാര്യം മാത്രം, എന്നാൽ ഞാൻ ചിന്തിച്ചത്....: പ്രിയാൻഷ് ആര്യ

ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് വീണ്ടും പരാജയം. 18 റൺസിനാണ് ചെന്നൈ പഞ്ചാബിനോട് പരാജയം ഏറ്റു വാങ്ങിയത്. 219 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ചെന്നൈക്ക് മറുപടി ബാറ്റിംഗിൽ 201 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

പഞ്ചാബിനായി യുവ താരം പ്രിയാൻഷ് ആര്യ (103) സെഞ്ച്വറി നേടി. കൂടാതെ ശശാങ്ക് സിങ് (52) അർദ്ധ സെഞ്ച്വറി നേടി. മത്സരത്തിലെ ആദ്യ ഇന്നിങ്സിലെ 13 ആം ഓവറിൽ തന്നെ പ്രിയാൻഷ് ആര്യ സെഞ്ച്വറി നേടിയിരുന്നു. താരത്തിന്റെ തകർപ്പൻ സെഞ്ചുറിയിലാണ് ചെന്നൈയുടെ പദ്ധതികൾ തകിടം മറിഞ്ഞത്. സെഞ്ച്വറി നേട്ടത്തെ കുറിച്ച് പ്രിയാൻഷ് ആര്യ സംസാരിച്ചു.

പ്രിയാൻഷ് ആര്യ പറയുന്നത് ഇങ്ങനെ:

” കഴിഞ്ഞ മത്സരത്തിൽ ശ്രേയസ് അയ്യർ എന്റെ കഴിവിനെക്കുറിച്ച് സംസാരിച്ചു. എനിക്ക് ഇഷ്ടമുള്ള രീതിയിൽ കളിക്കാൻ ശ്രേയസ് നിർദ്ദേശിച്ചു. ആദ്യത്തെ പന്ത് ഇഷ്ടമേഖലയിൽ കിട്ടിയാൽ തീർച്ചയായും ഒരു സിക്സറിന് അടിക്കുമെന്ന് ഞാൻ ചിന്തിച്ചിരുന്നു. കഴിയുന്നത്ര മികവ് പുറത്തെടുക്കാനാണ് എനിക്ക് ആ​ഗ്രഹം”

ഇന്ത്യൻ പ്രീമിയർ ലീ​ഗിനേക്കാൾ വേ​ഗത്തിൽ റൺസ് കണ്ടെത്താൻ കഴിയുന്നത് ഡൽഹി പ്രീമിയർ ലീ​ഗിലാണെന്നും പ്രിയാൻഷ് പറയുന്നു:

” അവിടെ പന്തിന് വേരിയേഷനുകൾ ഇല്ല. ബാറ്റിലേക്ക് പന്ത് വരുന്നു. അതുകൊണ്ട് പവർപ്ലേയിൽ നന്നായി പന്തെറിയുകയും വിക്കറ്റ് നേടുവാനും ഏറെ ശ്രമിക്കേണ്ടതുണ്ട് പ്രിയാൻഷ് ആര്യ പറഞ്ഞു.

Latest Stories

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണം; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം

കൊച്ചിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം; സ്വപ്‌ന പിടിയിലായത് കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

ട്രമ്പിന്റേയും കൂട്ടരുടേയും വെടിനിര്‍ത്തല്‍ അവകാശവാദത്തിലെ പുകമറ!; കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

'സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് അതിനെ നശിപ്പിക്കുക എന്നത് മാത്രമാണ്'; നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് വി ടി ബൽറാം

'നെഹ്റു യുവ കേന്ദ്ര' ഇനി മുതൽ 'മേരാ യുവഭാരത്'; പേര് മാറ്റി കേന്ദ്രസർക്കാർ

'കേരളത്തിൽ കേട്ടുകേള്‍വിയില്ലാത്ത സംഭവം, കുറ്റവാളിയെ ഉടൻ പിടികൂടും'; അഭിഭാഷക ശ്യാമിലിയെ സന്ദര്‍ശിച്ച് മന്ത്രി പി രാജീവ്

എന്തിനാ എല്ലാവരും ഇങ്ങനെ കളിയാക്കുന്നത്, രേണു ആര്‍ക്കും ശല്യം ചെയ്യുന്നില്ലല്ലോ..; വ്‌ളോഗര്‍മാര്‍ക്കെതിരെ തെസ്‌നി ഖാന്‍

എനർജി ഡ്രിങ്ക്സ് ശരിക്കും വില്ലനോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ