PBKS VS KKR: ആ ചെക്കന്മാരുടെ മണ്ടത്തരവും ആക്ക്രാന്തവുമാണ് തോൽക്കാൻ കാരണമായത്, ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു: അജിൻക്യ രഹാനെ

ഇതാണ് സിനിമ, അബ്സല്യൂട് സിനിമ. ട്വിസ്റ്റുകളും അപ്രതീക്ഷിത മുഹൂർത്തങ്ങളും ഒകെ കൊണ്ട് കാണികളുടെ ത്രില്ലപിടിപികുന്ന സിനിമ ” ഇന്നത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്- പഞ്ചാബ് കിങ്‌സ് മത്സരം കണ്ട ആരും ഇങ്ങനെ ഉള്ള ട്വിസ്റ്റോ ഇങ്ങനെ ഒരു മത്സരഫലമോ പ്രതീക്ഷിച്ചില്ല. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ഉയർത്തിയ 112 റൺ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത വെറും 95 റൺസിന് പുറത്ത്. ഫലമോ, ഒരിക്കലും ജയിക്കില്ല എന്ന് കരുതിയ മത്സരത്തിൽ പഞ്ചാബിന് 16 റൺസ് ജയം.

മത്സരത്തിൽ കൊൽക്കത്ത തോൽക്കാൻ കാരണമായത് ബാറ്റ്‌സ്മാൻമാരുടെ മോശമായ ബാറ്റിംഗ് പ്രകടനം തന്നെയാണ്. ആരും സ്ഥിരതയാർന്ന ഇന്നിങ്‌സ് കാഴ്ച വെച്ചില്ല. മത്സരം കൈവിട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ അജിൻക്യ രഹാനെ.

അജിൻക്യ രഹാനെ പറയുന്നത് ഇങ്ങനെ:

” പഞ്ചാബ് ഉയർത്തിയ 112 റൺസ് വിജയലക്ഷ്യം പിന്തുടരാവുന്ന സ്കോറായിരുന്നു. കൊൽക്കത്തയുടെ ബാറ്റർമാർ വളരെ മോശമായി ബാറ്റ് ചെയ്തു. ശക്തമായ പഞ്ചാബ് ബാറ്റിങ് നിരക്കെതിരെ ബൗളർമാർ നന്നായി പന്തെറിഞ്ഞു. എന്നാൽ കൊൽക്കത്ത ബാറ്റർമാരുടെ അനാവശ്യ തിടുക്കമാണ് പരാജയത്തിന് കാരണം. തോൽവിയിൽ വളരെ നിരാശയുണ്ട്. ഞാൻ സ്വയം ശാന്തനാകണം. ടീമിലെ അംഗങ്ങളോട് എന്താണ് സംസാരിക്കേണ്ടതെന്ന് ചിന്തിക്കുകയും വേണം” അജിൻക്യ രഹാനെ പറഞ്ഞു.