പാകിസ്ഥാന്‍റെ അവസ്ഥയില്‍ ഗംഭീറിനും വിഷമം, ഇന്ത്യന്‍ പരിശീലകന്‍ ചോദിച്ചത് വെളിപ്പെടുത്തി പാക് സെലക്ടര്‍

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിയാഴ്ച സ്വന്തം മണ്ണില്‍ പാകിസ്ഥാന്‍ ഒരു ടെസ്റ്റ് മത്സരം വിജയിച്ചു. മുള്‍ട്ടാനില്‍ നടന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിനെ 152 റണ്‍സിന് പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളുടെ പരമ്പര 1-1 ന് സമനിലയിലാക്കി. പാകിസ്ഥാന്റെ പുതിയ സെലക്ഷന്‍ കമ്മിറ്റി അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍ വരുത്തി. സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസമിനെയും പേസര്‍ ഷഹീന്‍ അഫ്രീദിയെയും ഒഴിവാക്കി. തീരുമാനത്തിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ആരാധകരില്‍ നിന്ന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഫോമിലല്ലാത്ത ബാറ്റര്‍ ബാബറിനെ പുറത്താക്കിയത് തെറ്റായിപ്പോയെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍, മറ്റുള്ളവര്‍ ശരിയായ കോള്‍ നടത്തിയതിന് പുതിയ സെലക്ഷന്‍ കമ്മിറ്റിയെ അഭിനന്ദിച്ചു.

പുതിയ സെലക്ഷന്‍ കമ്മിറ്റിയുടെ ഭാഗമായ മുന്‍ പാകിസ്ഥാന്‍ പേസര്‍ ആഖിബ് ജാവേദ്, പാകിസ്ഥാന്‍ ക്രിക്കറ്റിന്റെ മോശം അവസ്ഥയെക്കുറിച്ച് തന്നോട് ചോദിച്ച ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറുമായുള്ള സംഭാഷണം വെളിപ്പെടുത്തി.

ശ്രീലങ്കയ്ക്കെതിരായ ഞങ്ങളുടെ പരമ്പരയ്ക്കിടെ ഞങ്ങള്‍ ഇന്ത്യന്‍ കളിക്കാരെ കണ്ടുമുട്ടി. ഗൗതം ഗംഭീര്‍ ഇത്രയും കഴിവുകള്‍ ഉണ്ടായിരുന്നിട്ടും പാകിസ്ഥാന്‍ ക്രിക്കറ്റിന് എന്താണ് സംഭവിച്ചതെന്ന് ഗംഭീര്‍ എന്നോട് ചോദിച്ചു- ജാവേദ് പബ്ലിക് ഡിജിറ്റല്‍ ന്യൂസിനോട് പറഞ്ഞു.

ഒരു ടീം മറ്റൊന്നിനേക്കാള്‍ വളരെ താഴ്ന്ന നിലയിലാണെങ്കില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് അതേ ആവേശം ഉണ്ടാകില്ല എന്നതിനാല്‍ ഗംഭീറും ഈ അവസ്ഥയില്‍ ഖേദിക്കുന്നുവെന്ന് ആഖിബ് വെളിപ്പെടുത്തി.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ