ഏപ്രിൽ 27, രാജസ്ഥാനിലെ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ചെന്നൈയുമായിട്ടുള്ള മത്സരം നനടന്നത്. ധോണിയയെ കാണാനും അദ്ദേഹത്തിന്റെ ബാറ്റിംഗ് ആസ്വദിക്കാനും സ്റ്റേഡിയത്തിലെത്തിയ ആരാധകരെ ഞെട്ടിച്ചത് രാജസ്ഥാന്റെ യുവതാരം ധ്രുവ് ജുറൽ നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് തന്നെയാണ്. താരം നേടിയ 15 പന്തിൽ 34 റൺസാണ് അവസാനം ടീമിനെ 32 റൺസ് ജയത്തിലേക്ക് നയിച്ചത്. യാതൊരു പ്രതീക്ഷയും ഇല്ലാതെ ആരാധകർ നോക്കണ്ട താരം സാക്ഷാൽ ധോണിയുടെ ചെന്നൈയെ ജയിഹത്തോടെ വാർത്തകളിൽ പെട്ടെന്ന് തന്നെ ഇടം നേടി.
ന്യൂസ് 18 യുമായി നടത്തിയ പ്രത്യേക അഭിമുഖത്തിൽ താരം പറയുന്ന വാക്കുകൾ ഇങ്ങനെ : “എന്റെ മാതാപിതാക്കൾ ജയ്പൂരിലെ ഞങ്ങളുടെ രണ്ടാമത്തെ മത്സരത്തിനായി വന്നു, മത്സരത്തിന് ശേഷം ഞാൻ അവരെ കാണാൻ പോയി. അവർ വളരെ വികാരാധീനരായിരുന്നു, ‘നീ എന്റെ ജീവിതം സഫലമാക്കി ‘ എന്ന് അച്ഛൻ പറയുകയായിരുന്നു. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ അച്ഛനോട് പറഞ്ഞു. :അത് എനിക്കറിയാം പക്ഷെ ഇന്നത്തെ നിന്റെ പ്രകടനം എന്നെ അത്രമേൽ സ്വാധീനിച്ചു” എന്നതായിരുന്നു അച്ഛന്റെ മറുപടി.
‘നിന്നെ പഠിക്കാൻ നിർബന്ധിക്കാതെ ഞാൻ നിന്റെ ജീവിതം നശിപ്പിക്കുകയാണെന്ന് ആളുകൾ എന്നെ ഒരുപാട് പരിഹസിച്ചു, പക്ഷേ നീ അവർക്കുള്ള മറുപടിയാണ് എനിയ്ക്ക് നൽകിയതെന്നാണ് അച്ഛൻ എന്നോട് പറഞ്ഞത് ”ന്യൂസ് 18 ക്രിക്കറ്റ് നെക്‌സ്റ്റുമായുള്ള പ്രത്യേക ആശയവിനിമയത്തിൽ ധ്രുവ് പറയുന്നു.
“താഴെ ഇടത്തരം കുടുംബത്തിൽ നിന്നുള്ള ഞാൻ ഇവിടെ കളിക്കുന്നതിൽ എന്റെ മാതാപിതാക്കൾക്ക് അഭിമാനമുണ്ട്. ക്രിക്കറ്റ് ഒരു സാധാരണ കളി പോലെയല്ലാത്തതിനാൽ ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. എന്റെ ചെറുപ്പകാലത്ത് പോലും ചിലവുകൾ താങ്ങാൻ കഴിയുമായിരുന്നില്ല, പക്ഷേ എന്റെ യാത്രയെ പിന്തുണയ്ക്കാൻ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോൾ സ്‌പോൺസർമാരുണ്ട്, പ്രതിഫലം ലഭിക്കുന്നു, ദൈവാനുഗ്രഹത്താൽ ഞാൻ കഷ്ടപെട്ടതിന് സമ്മാനം എനിക്ക് കിട്ടുന്നു ” വികാരാധീനനായ ധ്രുവ് പറയുന്നു.
ഇതുവരെ 10 ഐ.പി.എൽ മത്സരങ്ങളിൽ നിന്നായി 141 റൺസാണ് താരം നേടിയത്.