‘ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ക്ഷമിച്ചിട്ടില്ല.’ കഴിഞ്ഞ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ ടൂറിനിടെ, ഒരു മത്സരത്തിനിടെയുള്ള എക്‌സ്ട്രാ ഇന്നിംഗ്‌സ് പോഗ്രാമിനിടെ ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞതാണ് മുകളില്‍ ഉള്ളത്.
360 എന്ന ഭീമമായ ലക്ഷ്യത്തിനെതിരെ, അതും ലോക കപ്പിന്റെ ഫൈനലില്‍ മറുപടി ബാറ്റിംഗ് തുടങ്ങിയപ്പോള്‍ മഗ്രാത്ത് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ മൂന്ന് ഡോട്ട് ബോളുകള്‍ക്ക് ശേഷം നാലാം പന്തില്‍ ഒരു പുള്‍ ഷോട്ടിലൂടെ മിഡ് ഓണിലേക്ക് തെണ്ടുല്‍ക്കര്‍ ബൗണ്ടറി കടത്തുമ്പോള്‍ അടുത്തിരുന്ന സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.. ‘വാടാ.. ഇങ്ങനെ പോയാല്‍ മതി, ജയിക്കും.’
എന്നാല്‍ അടുത്ത പന്ത് കുറച്ചുകൂടി വേഗതയുള്ളതായിരുന്നു. ടെണ്ടുല്‍ക്കര്‍ വീണ്ടും ആ ഷോട്ട് തന്നെ ആവര്‍ത്തിച്ചു. ബാറ്റിന്റെ എഡ്ജില്‍ തട്ടി വായുവിലുയര്‍ന്ന് താന്നു. വളരെ സുഖപ്രദമായ ക്യാച്ചിലൂടെ മഗ്രാത്തിന്റെ കൈകളില്‍ തന്നെ ആ പന്ത് വിശ്രമിക്കുമ്പോള്‍ സുഹൃത്ത് വീണ്ടും പറഞ്ഞത് ഓര്‍ക്കുന്നു..’മഗ്രാത്ത് മൈ@#’
ആ നിമിഷം മഗ്രാത്ത് സന്തോഷവാനായിരുന്നുവെങ്കില്‍., കോടിക്കണക്കിന് ഇതുപോലുള്ള ഇന്ത്യന്‍ ആരാധകര്‍ക്ക് അത് അങ്ങിനെയായിരുന്നില്ല.! ആരാധക പ്രദീക്ഷകളില്‍ സര്‍വവും ആ ലോകകപ്പിന്റെ ടോപ്പ് സ്‌കോററായ തെണ്ടുല്‍ക്കറില്‍ തന്നെയായിരുന്നു. ഇപ്പോള്‍ പ്രദീക്ഷകള്‍ അറ്റു പോയിരിക്കുന്നു.. ശരിയായിരിക്കും, ആ ഓവറിന് ഇന്ത്യന്‍ ആരാധകര്‍ മഗ്രാത്തിനോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ല എന്നുള്ളത്.
എഴുത്ത്: ഷമീല്‍ സലാഹ്
Read more
കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7