'ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ല'

‘ആ ആദ്യ ഓവറിന് ഇന്ത്യയിലെ ജനങ്ങള്‍ എന്നോട് ക്ഷമിച്ചിട്ടില്ല.’ കഴിഞ്ഞ ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ ടൂറിനിടെ, ഒരു മത്സരത്തിനിടെയുള്ള എക്‌സ്ട്രാ ഇന്നിംഗ്‌സ് പോഗ്രാമിനിടെ ഗ്ലെന്‍ മഗ്രാത്ത് പറഞ്ഞതാണ് മുകളില്‍ ഉള്ളത്.

360 എന്ന ഭീമമായ ലക്ഷ്യത്തിനെതിരെ, അതും ലോക കപ്പിന്റെ ഫൈനലില്‍ മറുപടി ബാറ്റിംഗ് തുടങ്ങിയപ്പോള്‍ മഗ്രാത്ത് എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ മൂന്ന് ഡോട്ട് ബോളുകള്‍ക്ക് ശേഷം നാലാം പന്തില്‍ ഒരു പുള്‍ ഷോട്ടിലൂടെ മിഡ് ഓണിലേക്ക് തെണ്ടുല്‍ക്കര്‍ ബൗണ്ടറി കടത്തുമ്പോള്‍ അടുത്തിരുന്ന സുഹൃത്ത് പറഞ്ഞത് ഓര്‍ക്കുന്നു.. ‘വാടാ.. ഇങ്ങനെ പോയാല്‍ മതി, ജയിക്കും.’

എന്നാല്‍ അടുത്ത പന്ത് കുറച്ചുകൂടി വേഗതയുള്ളതായിരുന്നു. ടെണ്ടുല്‍ക്കര്‍ വീണ്ടും ആ ഷോട്ട് തന്നെ ആവര്‍ത്തിച്ചു. ബാറ്റിന്റെ എഡ്ജില്‍ തട്ടി വായുവിലുയര്‍ന്ന് താന്നു. വളരെ സുഖപ്രദമായ ക്യാച്ചിലൂടെ മഗ്രാത്തിന്റെ കൈകളില്‍ തന്നെ ആ പന്ത് വിശ്രമിക്കുമ്പോള്‍ സുഹൃത്ത് വീണ്ടും പറഞ്ഞത് ഓര്‍ക്കുന്നു..’മഗ്രാത്ത് മൈ@#’

ആ നിമിഷം മഗ്രാത്ത് സന്തോഷവാനായിരുന്നുവെങ്കില്‍., കോടിക്കണക്കിന് ഇതുപോലുള്ള ഇന്ത്യന്‍ ആരാധകര്‍ക്ക് അത് അങ്ങിനെയായിരുന്നില്ല.! ആരാധക പ്രദീക്ഷകളില്‍ സര്‍വവും ആ ലോകകപ്പിന്റെ ടോപ്പ് സ്‌കോററായ തെണ്ടുല്‍ക്കറില്‍ തന്നെയായിരുന്നു. ഇപ്പോള്‍ പ്രദീക്ഷകള്‍ അറ്റു പോയിരിക്കുന്നു.. ശരിയായിരിക്കും, ആ ഓവറിന് ഇന്ത്യന്‍ ആരാധകര്‍ മഗ്രാത്തിനോട് ഇപ്പോഴും ക്ഷമിച്ചിട്ടില്ല എന്നുള്ളത്.

എഴുത്ത്: ഷമീല്‍ സലാഹ്

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം