തോറ്റ് കൊണ്ട് തുടങ്ങിയവനായതിനാലാകാം അയാള്‍ വിജയങ്ങളിലും മതിമറക്കാതെ പോരാടിക്കൊണ്ടിരിക്കുന്നു

എന്തോ പെട്ടന്ന് കണ്ടപ്പോള്‍ വല്ലാത്തൊരു ഞെട്ടല്‍… തൊട്ട് മുന്നേ day 3 stumps വരെ ലൈവ് കാണുകയായിരുന്നു. അപ്പോഴും മനസില്‍ ഇത് ചിലപ്പോള്‍ ആന്‍ഡേഴ്‌സന്റെ വിടവാങ്ങലാകുമല്ലോ എന്നൊക്കെ ഓര്‍ത്തു.

മറുവശത്ത് നില്‍ക്കുന്ന ബ്രോഡിനെ കണ്ടപ്പോള്‍ അതേ സ്ഥലത്ത് പ്ലാസ്റ്റിക് കസേരയില്‍ ഇരുന്ന് സോണിയുടെ പഴയ ടിവിയില്‍ യുവരാജിന്റെ ആറ് സിക്‌സറുകള്‍ കണ്ടത് ഓര്‍ത്തു. ഇന്ന് ആ കസേരയുടെ സ്ഥാനത്ത് സോഫയും ടിവി സോണി ബ്രാവിയയുമാണ്. പക്ഷെ അന്ന് തലകുനിച്ചിരുന്ന പയ്യനും ഇന്ന് കളിക്കുന്ന ഇതിഹാസത്തിനും ഒരേ മുഖം! A true age in reverse gear എന്ന് തോന്നി.

പലപ്പോഴും ആലോചിക്കും.. ബ്രോഡിന് അര്‍ഹിച്ച ലൈം ലൈറ്റ് കിട്ടാറുണ്ടോ എന്ന്. ജിമ്മി എന്ന അതികായന്റെ നിഴലിലായിരുന്നു ബ്രോഡ്. ഒരു പക്ഷെ ടോപ് വിക്കറ്റ് ടേക്കേര്‍സില്‍ താരതമ്യേനെ കുറച്ച് സെലിബ്രേറ്റ് ചെയ്യപ്പെട്ടതും ബ്രോഡാകും. പക്ഷെ അയാള്‍ അതിലൊന്നും ഒരിക്കലും ബോതേര്‍ഡായിരുന്നില്ല.

ജിമ്മിയുടെ ബൗളിംഗ് സൌന്ദ്യര്യമോ ഫ്‌ലിന്റോഫിന്റെയും സ്റ്റോക്‌സിന്റെയും ഓള്‍റൗണ്ട് മികവോ ഇല്ലെങ്കിലും അയാള്‍ ടീമിന് വേണ്ടി പോരാടി! ഈ സീരീസില്‍ തന്നെ ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും he was bowling his life out! അതായിരുന്നു ബ്രോഡ്! One of the greatest fighters of the game…ബോള് കൊണ്ടും വേണ്ടി വന്നാല്‍ ബാറ്റ് കൊണ്ടും ഫീല്‍ഡിലും അയാള്‍ അവസാനം വരെ പോരാടും! തോറ്റ് കൊണ്ട് തുടങ്ങിയവനായതിനാലാകാം ബ്രോഡ് വിജയങ്ങളിലും മതിമറക്കാതെ പോരാടിക്കൊണ്ടിരിക്കുന്നു.. From 6 sixes to 600+ wickets… Broady we love you..

എഴുത്ത്: ഗോപി കൃഷ്ണന്‍

കടപ്പാട്: സ്പോര്‍ട്സ് പാരഡിസോ ക്ലബ്ബ്

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍