ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ 'പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്' ജേതാക്കള്‍, ലിസ്റ്റില്‍ ഒരേയൊരു ഇന്ത്യന്‍ താരം!

ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ പാകിസ്ഥാനില്‍ ക്രിക്കറ്റ് പ്രേമികളെ രസിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിവിധ കടമ്പകള്‍ തരണം ചെയ്ത ശേഷം ഹൈബ്രിഡ് മാതൃകയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായില്‍ നടക്കും. നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയ രാഷ്ട്രവും എന്ന നിലയില്‍, കിരീടം നിലനിര്‍ത്താനുള്ള ശ്രമത്തില്‍ പാകിസ്ഥാന്‍ ലോകത്തിലെ ഏഴ് മുന്‍നിര ടീമുകളുമായി മത്സരിക്കും.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ വിജയികളുടെ പട്ടിക

2017 ഹസന്‍ അലി
2013 ശിഖര്‍ ധവാന്‍
2009 റിക്കി പോണ്ടിംഗ്
2006 ക്രിസ് ഗെയ്ല്‍
2004 രാംനരേഷ് സര്‍വാന്‍
2002 –
2000 –
1998 ജാക്വസ് കാലിസ്

2017 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഹസന്‍ അലിക്ക് ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്’ ലഭിച്ചു. 2013 ല്‍ ഇന്ത്യയുടെ കിരീട നേട്ടത്തില്‍ ശിഖര്‍ ധവാന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് 363 റണ്‍സ് നേടി പുരസ്‌കാരത്തിന് അര്‍ഹനായി. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന സീസണില്‍ ജാക്വസ് കാലിസിന് പുരസ്‌കാരം ലഭിച്ചു.

റിക്കി പോണ്ടിംഗ്, ക്രിസ് ഗെയ്ല്‍ എന്നിവരും പുരസ്‌കാരം നേടിയിട്ടുണ്ട്. 2002 ലെ ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയും ശ്രീലങ്കയും പങ്കിട്ടപ്പോള്‍ ആര്‍ക്കും ‘പ്ലെയര്‍ ഓഫ് ദി സീരീസ്’ അവാര്‍ഡ് ആര്‍ക്കും നല്‍കിയില്ല എന്നതാണ് ശ്രദ്ധേയം.

Read more