കോവിഡ്‌ വാക്‌സിനേഷന്‍ നടത്തിയാല്‍ കളിക്കാരെ നിരോധിക്കും ; റുമാനിയയിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ ക്ലബ്ബിന്റെ നിലപാട്‌ വിവാദത്തില്‍

കോവിഡ്‌ വാക്‌സിനേഷന്‍ രേഖകള്‍ കാണിക്കാതിരുന്നതിന്‌ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ലോക ഒന്നാം നമ്പര്‍ ടെന്നീസ്‌ താരം ജോക്കോവിച്ചിന്‌ നഷ്ടമായത്‌ വലിയ വാര്‍ത്ത സൃഷ്ടിച്ചിരുന്നു. എന്നാല്‍ വാക്‌സിനേഷന്‍ നടത്തിയ കളിക്കാരെ നിരോധിക്കാനൊരുങ്ങി ഒരു ഫുട്‌ബോള്‍ ക്ലബ്ബ്‌. റുമാനിയന്‍ ഫുട്‌ബോള്‍ ക്ലബ്ബായ സ്റ്റീവ്‌ ബുക്കാറസ്‌റ്റാണ്‌ കളിക്കാര്‍ക്ക്‌ വാക്‌സിനേഷന്‍ വേണ്ടെന്ന നിര്‍ബ്ബന്ധം ഉണ്ടാക്കിയിരിക്കുന്നത്‌. ക്‌്‌ളബ്ബിന്റെ പുതിയ ഉടമസ്ഥന്‍ ഗിജി ബക്കാളി വാക്‌സിനേഷന്‍ നടത്തിയ കളിക്കാരെ തന്റെ ക്ലബ്ബിന്‌ വേണ്ടെന്ന നിലപാടാണ്‌ എടുത്തിരിക്കുന്നത്‌.

റുമാനിയയിലെ വന്‍കിട ബിസിനസുകാരനും രാഷ്‌ട്രീയക്കാരനുമൊക്കെയാണ്‌ ബെക്കാളി്‌ വാക്‌സിനേഷന്‍ ചെയ്‌താല്‍ തന്റെ കളിക്കാരുടെ കരുത്തു ചോര്‍ന്നുപോകും എന്ന വിശ്വാസമാണ്‌ ബെക്കാളിയ്‌ക്ക്‌്‌. വാക്‌സിനേഷന്‍ നടത്തിയവര്‍ ആശുപത്രികളില്‍ മരിച്ചു വീഴുകയാണെന്ന്‌ പറഞ്ഞാണ്‌ ഇതിനെ എതിര്‍ത്തിരിക്കുന്നത്‌. റുമാനിയന്‍ ലീഗിലെ തന്റെ ക്ലബ്ബിന്റെ എതിരാളികളായ സിഎഫ്‌ ആര്‍ കളൂജിന്റെയും റാപിഡ്‌ ബുക്കാറസ്‌റ്റിന്റെയും കളിക്കാര്‍ വാക്‌സിന്‍ എടുത്തതിനെ തുടര്‍ന്ന്‌ ബുദ്ധിമുട്ടുകയാണെന്നും 36 കാരനായ വിംഗര്‍ സിപ്രിയാന്‍ ഡീയാക്ക്‌ പുറത്തായെന്നും പറയുന്നു.

തന്റെ കളിക്കാര്‍ വാക്‌സിനേഷന്‍ നടത്തിയെന്ന വ്യാജേനെയാണ്‌ കളിക്കുന്നതെന്നും ബെക്കാളി ഒരു മാധ്യമവുമായി നടത്തിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇതിനൊപ്പം അടുത്തിടെ ബള്‍ഗേറിയാന്‍ ക്ലബ്ബായ ലുഡോഗൊറേറ്റ്‌സിനായി ആറു വര്‍ഷം കളിച്ച ശേഷം സ്‌റ്റീവ്‌ ബുക്കാറസ്‌റ്റില്‍ അടുത്തിടെ എത്തിയ സ്‌ട്രൈക്കര്‍ ക്‌ളോഡിയു കെസേറു വാക്‌സിനേഷന്‍ നടത്തിയ താരമായിരുന്നു എന്നും അദ്ദേഹത്തിന്‌ ഇപ്പോള്‍ ഉയര്‍ന്ന നിലയില്‍ കളിക്കാന്‍ കഴിയാത്ത അവസ്ഥയിലായെന്നും ബെക്കാളി പറഞ്ഞു.

Read more

വാക്‌സിനേഷന്‍ 60 ശതമാനം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിലാണ്‌ റുമാനിയയും. സ്‌ളോവേനിയ, ക്രൊയേഷ്യ, സെര്‍ബിയ, ഹംഗറി, സ്‌ളോവാക്യ, പോളണ്ട്‌, റഷ്യ എന്നിവയാണ്‌ മറ്റുള്ളവ. യുറോപ്പില്‍ ഏറ്റവും വാക്‌സിനേഷന്‍ റേറ്റ്‌ കുറവുള്ള രാജ്യമാണ്‌ റുമാനിയ. 100 പേരില്‍ 86.52 ശതമാനമാണ്‌ ഇവിടുത്തെ വാക്‌സിനേഷന്‍. അതേസമയം പണ്ടും വിവാദ പ്രസ്‌താവന നടത്തുന്ന കാര്യത്തില്‍ മുമ്പനാണ്‌ ബെക്കാളി. വനിതാ ടീം ഉണ്ടാക്കുന്നത്‌ സാത്താന്റെ പണിയാണെന്നും അതുകൊണ്ട്‌ ഒരിക്കിലും സ്‌റ്റീവ്‌ ബുക്കാറസ്‌റ്റ്‌ വനിതാ ടീമിനെ കുറിച്ച്‌ ആലോചിക്കില്ലെന്നും പറഞ്ഞയാളാണ്‌.