തിരിച്ച് വരവ് ആഘോഷമാക്കി രോഹിത്ത്

ഏറെ നാളുകള്‍ക്ക് ശേഷം ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ താരം രോഹിത്ത് ശര്‍മ്മ കളിക്കളത്തില്‍ ആ മടങ്ങിവരവ് ആഘോഷിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനിടെ രോഹിത്ത് തികഞ്ഞ സന്തോഷത്തിലാണെന്ന് കളിക്കളത്തിലെ താരത്തിന്റെ പെരുമാറ്റത്തില്‍ നിന്നും തന്നെ മനസ്സിലാകുമായിരുന്നു.

ഫീല്‍ഡിംഗിനിടെ സ്‌പൈഡര്‍ ക്യാമറയോട് “സ്‌നേഹം പങ്കിടുന്ന” രോഹിത്തിന്റെ വീഡിയോ കാഴ്ച്ച ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. ഗ്രൗണ്ടിലേക്ക് താന്ന സ്‌പൈഡര്‍ ക്യാമറ ഉയര്‍ന്നപ്പോള്‍ രോഹിത്ത് ചാടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ആ കാഴ്ച്ച കാണുക

What’s up Hitman? @rohitsharma45

A post shared by Team India (@indiancricketteam) on

ശ്രീലങ്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിനിറങ്ങിയ രോഹിത്ത് ഒരു വര്‍ഷത്തിന് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. കഴിഞ്ഞ നവംബറില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു രോഹിത്ത് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

അതെസമയം ലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ബൗളര്‍മാര്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ലങ്കയെ ഇന്ത്യ 205 റണ്‍സിന് ചുരുട്ടിക്കെട്ടി. നാല് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജഡേജയും ഇശാന്ത് ശര്‍മ്മയുമാണ് ലങ്കയെ 205 റണ്‍സിന് പുറത്താക്കിയത്.