ഉഗ്രൻ കളിയല്ലേ കളിക്കുന്നത്, ചെന്നൈ ഉറപ്പായിട്ടും ഫൈനൽ കളിക്കും; പ്രവചനവുമായി ആകാശ് ചോപ്ര

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സി‌എസ്‌കെ) ഉറപ്പായിട്ടും ഫൈനൽ കളിക്കുമെന്ന് ആകാശ് ചോപ്ര വിശ്വസിക്കുന്നു. ഐപിഎല്ലിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പർ കിംഗ്സിന് എതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 49 റണ്‍സ് തോല്‍വിയേറ്റു വാങ്ങിയിരുന്നു . ചെന്നൈ മുന്നോട്ടുവെച്ച 236 റണ്‍സിലേക്ക് ബാറ്റ് വീശിയ കൊൽക്കത്തയ്ക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ ആയുള്ളു. ചെന്നൈ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ കാര്യമായ വെല്ലുവിളി ഉയർത്താൻ കൊൽക്കത്തക്ക് സാധിച്ചില്ല.

തന്റെ യൂട്യൂബ് ചാനലിൽ പങ്കിട്ട ഒരു വീഡിയോയിൽ, സിഎസ്‌കെ പോയിന്റ് ടേബിളിൽ ഒന്നാമത് ഫിനീഷ് ചെയ്യുമെന്നും കിരീടം ഉയർത്തുമെന്നും ചോപ്ര പറയുന്നു, അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

“ചെന്നൈ ഇപ്പോൾ അവരുടെ ഏഴ് മത്സരങ്ങളിൽ അഞ്ചെണ്ണം വിജയിച്ചു. യോഗ്യത നേടുന്നതിന്, നിങ്ങൾ എട്ട് ഗെയിമുകൾ ജയിക്കേണ്ടതുണ്ട്, അതിനാൽ ചെന്നൈ ഏഴ് മത്സരങ്ങളിൽ മൂന്നിൽ വിജയിക്കേണ്ടതുണ്ട്. ഹോം ഗെയിമുകൾ ധാരാളം അവശേഷിക്കുന്നതിനാൽ ചെന്നൈക്ക് കാര്യങ്ങൾ എളുപ്പമാണ്. മാത്രമല്ല ചെന്നൈക്ക് പുറത്ത് ടീം ഇപ്പോൾ ജയിക്കുന്നുമുണ്ട്.”

മുൻ കെകെആർ താരം കൂട്ടിച്ചേർത്തു.

“മുംബൈയിൽ മുംബൈയെയും ചിന്നസ്വാമിയിൽ ബാംഗ്ലൂരിനെയും കൊൽക്കത്തയിൽ കൊൽക്കത്തയെയും അവർ പരാജയപ്പെടുത്തി. ഇപ്പോഴത്തെ സാഹചര്യത്തിലും അവരുടെ ഫോമിലും ചെന്നൈ ഫൈനലിൽ എത്തുമെന്ന്  തോന്നുന്നു.”

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം